പ്രദീപ് രാജ് എവിടെ? സായാഹ്ന ധര്‍ണ നടത്തി
Jul 9, 2012, 18:07 IST
കാസര്‍കോട്: കടലില്‍ ജോലിചെയ്തു വരവെ ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രദീപ് രാജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ധര്‍ണനടത്തി.
നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. ശ്യാം പ്രസാദ്, അജിത് കുമാര്‍ ആസാദ്, എസ്. കുമാര്‍, യൂനുസ് തളങ്കര, അസീസ് കടപ്പുറം, എ.എച്ച്. മുനീര്‍, ഗഫൂര്‍, കൃഷ്ണന്‍ പുല്ലൂര്‍, പുഷ്പലത എസ്. ആള്‍വ, നിഷാബി, രാജന്‍ പ്രതിഭ, കെ.എച്ച്. മുഹമ്മദ്, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ശശിധരന്‍ കോളിയടുക്കം സംസാരിച്ചു.
പ്രദീപ് രാജിന്റെ മാതാപിതാക്കള്‍ ധര്‍ണയില്‍പങ്കെടുത്തു. വിജയലക്ഷ്മി കടമ്പന്‍ചാല്‍ സ്വാഗതവും, ഹമീദ് സീസണ്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Pradeep Raj, Dharna.