city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉബൈദ് ഓര്‍മ്മയില്‍ ശിഷ്യന്മാര്‍ ഒത്ത് ചേര്‍ന്നപ്പോള്‍

തളങ്കര: (www.kasargodvartha.com 05.11.2019)  കവി ടി ഉബൈദിന്റെ പാദസ്പര്‍ശത്താല്‍ പുളകിതമായ മണ്ണില്‍, പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം എ എല്‍ പി സ്‌കൂളില്‍ കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ (നവംബര്‍ ഒന്ന് 2019ന്) നൂറുവര്‍ഷം പിന്നിട്ട വിദ്യാലയത്തിന്റെ തിരുമുറ്റത്ത് പോയകാലത്ത് അക്ഷരം നുണഞ്ഞ നിരവധിപേര്‍ പ്രയാഭേദമന്യേ ഒന്നിച്ചിരുന്നു. ഉബൈദ് മാഷ് സമൂഹത്തിന് നല്‍കിയ വിദ്യ എന്ന വെളിച്ചത്തിന്റെ നേര്‍സാക്ഷിയായി നിലകൊള്ളുന്ന ഒരു വിദ്യാലയത്തിന്റെ പുനര്‍നിര്‍മാണവും പുതിയ കാല്‍വെയ്പും എങ്ങനെയാവണമെന്ന് ചര്‍ച്ച ചെയ്യാനാണ് ഉബൈദ് മാഷിന്റെ കുട്ടികള്‍ ഒത്തുകൂടിയത്.

ഉബൈദ് ഓര്‍മ്മയില്‍ ശിഷ്യന്മാര്‍ ഒത്ത് ചേര്‍ന്നപ്പോള്‍

ഉബൈദ് മാഷിന്റെ ശിഷ്യന്മാരും മാഷെ സ്‌നേഹിക്കുന്നവരും നാട്ടുകാരും അഭ്യുദയഹകാംഷികളും അടക്കം  നൂറുകണക്കിന് ആളുകള്‍ അതിരറ്റ ആവേശത്തോടെ യോഗത്തിനെത്തിയിരുന്നു. കൂട്ടത്തില്‍ നിരവധി സ്ത്രീകളും ഉണ്ടായിരുന്നു.

'മികച്ച സ്‌കൂള്‍, ഉബൈദ് മാഷിന്റെ സ്‌കൂള്‍' എന്ന മുദ്രവാക്യമുയര്‍ത്തി സ്‌കൂളിനെ ജില്ലയിലെ മികച്ച കലാലയങ്ങളിലൊന്നാക്കി ഉയര്‍ത്തിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കം കുറിച്ചു. കാല പഴക്കം മൂലം തകര്‍ച്ച നേരിടുന്ന പഴയ കെട്ടിടം  മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചു. അരക്കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഉബൈദിന്റെ അരുമ ശിഷ്യനും മംഗലാപുരം ചെമ്പരിക്ക ഖ്വസിയുമായ ത്വാഖാ അഹമമദ് മൗലവി ഖാസിയാറക്കത്തിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങ് ഉബൈദെന്ന കവിയെയും സാമൂഹികപ്രവര്‍ത്തകനെയും മനുഷ്യസ്‌നേഹിയെയും അധ്യാപകനെയും സദസ്സിനെ ഓര്‍മ്മപ്പെടുത്തി ചര്‍ച്ച പുരോഗമിച്ചപ്പോഴും ഏറെ ശ്രദ്ധിക്കപ്പെട്ടത്
കവി പി എസ് ഹമീദിന്റെ അനുസ്മരണ ഭാഷണമായിരുന്നു. സദസ്സിന്റെ ഹൃദയത്തില്‍ ഉബൈച്ചയെ ആഴത്തില്‍കുടിയിരുത്തുന്ന, കണ്ണുനനയിപ്പിച്ച സംഭവങ്ങളെ കോര്‍ത്തുള്ള ഉബൈദ് ഓര്‍മ്മ നല്ലൊരനുഭവമായിരുന്നു.



സ്‌കൂള്‍ മാനേജര്‍ അഡ്വ. വി എം മുനീര്‍ ആമുഖപ്രഭാഷണം നടത്തി. മുഇസ്സുല്‍ ഇസ്ലാം സഭാ പ്രസിഡണ്ട് കെ എം അബ്ദുല്‍ റഹ്മാന്‍. യോഗം നിയന്ത്രിച്ചു. വ്യവസായി യഹ്യ തളങ്കര, നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ടി എ ഷാഫി, ഷെരീഫ ടീച്ചര്‍, ബഷീര്‍ മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍, മുഇസ്സുല്‍ ഇസ്ലാം സംഘം  മുന്‍  പ്രസിഡന്റ് അബ്ദുല്ല, മുജീബ് അഹമ്മദ്, എരിയാല്‍ ഷരീഫ്, കെ എച് അഷ്റഫ്, താജുദ്ദീന്‍ ബാങ്കോട്, പി കെ സത്താര്‍, ഹമീദ് തെരുവത്ത്, റഹ്മാന്‍ തൊട്ട എന്നിവര്‍ സംസാരിച്ചു.  അബ്ദുല്‍ കാദര്‍ സഅദി ഖാസിയാറാകം നന്ദി പറഞ്ഞു.

എന്‍ എം കറമുല്ലാഹ് ഹാജി, ടി എ മുഹമ്മദലി ബഷീര്‍, ടി എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അഹ്മദ് ഹാജി അങ്കോല, കെ എം ഹനീഫ്, കെ എം ബഷീര്‍, സത്താര്‍ ഹാജി പള്ളിക്കാല്‍, അഷ്റഫ് മാസ്റ്റര്‍, ഷാഫി തെരുവത്ത്, ഉസ്മാന്‍ കടവത്ത്, ടി എസ് ബഷീര്‍, ടി എം എ റഹ്മാന്‍, അസ്ലം പള്ളിക്കാല്‍, മുനീര്‍ മിനാര്‍, ഹനീഫ് കെ എ, സുബൈര്‍ പള്ളിക്കാല്‍, ഫിറോസ് പടാന്‍സ്, മുസ്തു കണ്ടത്തില്‍, പി അബ്ദുല്‍ സത്താര്‍ പള്ളിക്കാല്‍,  എല്‍ എ ഇഖ്ബാല്‍, റൗഫ് പള്ളിക്കാല്‍, ആസിഫ് കുണ്ടുവളപ്പ്, അഫ്‌സല്‍ റഹ്മാന്‍ എം എ, റിനാസ് മാസ്റ്റര്‍, ഫൈസല്‍ എ എസ്, ബി യു അബ്ദുല്ല, എന്നിവര്‍ സംബന്ധിച്ചു.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സഫിയ, അമാനുല്ലാഹ് അങ്കാര്‍, ഇബ്രാഹിം ഖാസിയാറകം, അഷ്റഫ്, ഇഖ്ബാല്‍, എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Thalangara, Kerala, news, Pallikkal, school, kasaragod,  When the disciples united in the memory of Ubaid < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia