സി.എച്ച് സെന്ററിന് വാട്ടര്‍ കൂളര്‍ സമ്മാനിച്ച് ചെങ്കള ദേശം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് മാതൃകയായി
Nov 12, 2014, 19:00 IST
ചെര്‍ക്കള: (www.kasargodvartha.com 12.11.2014) വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചാറ്റിംഗ് മാത്രമല്ല മറ്റുള്ളവര്‍ക്ക് ഒരുകൈ സഹായവും ആകാമെന്ന് തെളിയിക്കുകയാണ് ചെങ്കളയിലെ 'ചെങ്കള ദേശം' വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. ചെങ്കളയിലെ ഒരു കൂട്ടം യുവാക്കളുടെ ഗ്രൂപ്പായ ഈ കൂട്ടായ്മ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് തിരുവനന്തപുരം സി.എച്ച് സെന്ററിന് വാട്ടര്‍ കൂളര്‍ സമ്മാനിച്ചു.
സോഷ്യല്‍ മീഡിയകള്‍ കേവലം വിനോദത്തിന് വേണ്ടിമാത്രം ഉപയോഗിക്കുന്ന ഇന്നത്തെ ' യുവതലമുറക്കിടയില്‍ ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ് ചെങ്കള ദേശം. വാട്ടര്‍ കൂളര്‍ നല്‍കുന്നതിന് പാവപ്പെട്ട നൂറിലധികം ക്യാന്‍സര്‍ രോഗികളും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി താമസവും ഭക്ഷണവും നല്‍കി വരുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിനെ തിരഞ്ഞെടുത്തത്തിലൂടെ മഹത്തരവും മാതൃകാ പരവുമായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയത്.

Keywords : Social networks, C.H-center, Cherkala, Chengala, Kasaragod, Kerala, WhatsApp Group, Chengala Desham, Water Cooler, WhatsApp group donates water cooler.