city-gold-ad-for-blogger

മാതാ - പിതാ ബന്ധം ഊട്ടിയുറപ്പിക്കാന്‍ തണല്‍ വീട് വാട്ട്‌സ് ആപ് കൂട്ടായ്മയുടെ സന്ദേശ യാത്ര

കാസര്‍കോട്: (www.kasargodvartha.com 01/02/2016) തണല്‍ വീട് വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഒരുക്കുന്ന മാതാ - പിതാ സ്‌നേഹ ബന്ധം സന്ദേശ യാത്ര ആരംഭിച്ചു. മുള്ളേരിയ കിന്നിങ്കാറിലെ സായിറാം ഭട്ടിനെ ആദരിച്ച ശേഷം അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് യാത്ര തുടങ്ങിയത്.

സമൂഹമധ്യത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുക എന്ന ആശയത്തോടെയാണ് ഗള്‍ഫിലെയും ചെര്‍ക്കളയിലെയും ഒരുകൂട്ടം യുവാക്കള്‍ വാട്ട്‌സ് ആപ് ഗ്രൂപ് കൂട്ടായ്മയുണ്ടാക്കിയത്. സാംസ്‌കാരിക കേരളത്തില്‍ മക്കളുള്ളവര്‍ക്ക് വൃദ്ധസദനം ആവശ്യമുണ്ടോ, മാതാപിതാക്കളോടുള്ള കടമയെന്താണ്, നമ്മുടെ മക്കള്‍ നമ്മേ എന്തുചെയ്യും തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് യാത്ര തുടങ്ങിയത്.

മക്കള്‍ക്ക് മാതാപിതാക്കളോടുള്ള കടമകള്‍ ബോധവല്‍ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷം ചൊവ്വാഴ്ച തൃക്കരിപ്പൂരില്‍ യാത്രയ്ക്ക് സമാപനമാകും. കൂട്ടായ്മ പ്രസിഡണ്ട് താജുദ്ദീന്‍ പാണലം, അഷ്‌റഫ് അലി, അഹ് മദ് ജിസ്തിയ, അഷ്‌റഫ് ഉടുപ്പി, ബി.എ ഹാരിസ് തുടങ്ങിയവരാണ് സന്ദേശയാത്രയുടെ അണിയറയിലുള്ളത്.

മാതാ - പിതാ ബന്ധം ഊട്ടിയുറപ്പിക്കാന്‍ തണല്‍ വീട് വാട്ട്‌സ് ആപ് കൂട്ടായ്മയുടെ സന്ദേശ യാത്ര

Keywords : Kasaragod, Social networks, Programme, Inauguration, Whatsapp Group, Whats App Group Yathra for awareness of blood Family relations.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia