city-gold-ad-for-blogger

നിങ്ങളെന്തിനാണ് ഈ ട്രാഫിക് പോലീസുകാരനെ പെരുമഴയത്ത് നിര്‍ത്തുന്നത്?

കാസര്‍കോട്: (www.kasargodvartha.com 19/07/2015) ചോദ്യം അധികാരികളോടാണ്. കാസര്‍കോട് നഗരത്തിലേക്ക് വരുന്നവര്‍ മഴയെ ചെറുക്കാന്‍ കുടയും ചൂടി സുരക്ഷിതമായി നടന്നു പോകുമ്പോള്‍ കാണുന്ന ഒരു ദയനീയ കാഴ്ചയുണ്ട്. കാസര്‍കോട് ട്രാഫിക് ജംഗ്ഷനില്‍ പെരുമഴയത്ത് നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പോലീസുകാരന്‍. മഴ കൊള്ളാതെ ട്രാഫിക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും ഇപ്പോഴിവിടെ ഇല്ല.

നിന്ന് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസുകാരന് ട്രാഫിക് ഐലന്റ് ഉണ്ടെങ്കിലും വെയിലും മഴയും കൊള്ളാതിരിക്കാനുള്ള ആവരണം നിലവിലില്ല. അടുത്ത കാലം വരെ ഇതുണ്ടായിരുന്നുവെങ്കിലും പുതിയത് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആഴ്ചകള്‍ക്ക് മുമ്പ് മേല്‍ക്കൂര എടുത്തുമാറ്റിയത്. എന്നാല്‍ ഇതുവരെയായും പുതിയ മേല്‍ക്കൂര സ്ഥാപിച്ചിട്ടില്ലതാനും.

വൈദ്യുതി മുടങ്ങുന്ന സമയത്തും ഒരു ദിവസം മുഴുവന്‍ മഴ കൊള്ളേണ്ടി വരുന്ന പോലീസുകാരന്‍ പിറ്റേ ദിവസം പനിയും ജലദോഷവും ബാധിച്ച് കിടക്കേണ്ട അവസ്ഥയാണുണ്ടാകുന്നത്. മഴക്കോട്ട് ധരിക്കുന്നുണ്ടെങ്കിലും ഇതു ഫലപ്രദമാകുന്നില്ല. വെയിലുള്ള സമയങ്ങളില്‍ ശാരീരികമായി ക്ഷീണം സംഭവിക്കുകയും ചെയ്യുന്നു. പോലീസുകാരന്റെ ഇത്തരമൊരു ദുരവസ്ഥ പതിവ് കാഴ്ചയാണെങ്കിലും പരിഹാര നടപടികള്‍ കൈകൊള്ളാന്‍ അധികാരികള്‍ക്ക് താത്പര്യമില്ല.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia