city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ഇത്തവണ സമൂസ വില്‍പനക്കാര്‍ വലയുമോ?

കാസര്‍കോട്: (www.kasargodvartha.com 13/06/2015) നഗരത്തിലും റോഡരികിലും അനധികൃത പെട്ടികടകളും ബോര്‍ഡുകള്‍ മറ്റു വില്‍പന സ്റ്റാളുകളും അധികൃതര്‍ നീക്കംചെയ്യുമ്പോള്‍ റമളാനില്‍ റോഡരികിലെ സമൂസയും മറ്റു വിഭവങ്ങളും വില്‍ക്കുന്നവര്‍ ഇത്തവണ വലയുമോയെന്ന ആശങ്ക ഉയരുന്നു.

ഒരു ഭാഗത്ത് ഫ്ലക്‌സ് ബോര്‍ഡുകളും അനധികൃത കച്ചവട സ്ഥാപനങ്ങളും പെട്ടികടകളും വരെ അധികൃതര്‍ നീക്കുന്നതിനിടെ റമളാന്‍ അടുത്തപ്പോള്‍ മറുഭാഗത്ത് സമൂസ വില്‍പനക്കാര്‍ സ്റ്റാളുകള്‍ കെട്ടാനുള്ള ഒരുക്കത്തിലാണ്. മുന്‍കാലങ്ങളില്‍ റോഡരികിലെ സമൂസ വില്‍പന സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

നോമ്പ് തുറ വിഭവങ്ങളായിരുന്നു സമൂസ സ്റ്റാളുകളില്‍ വില്‍പന നടത്തുന്നത്. ഇത്തവണ അധികൃതരുടെ നടപടി നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് സമൂസ വില്‍പനക്കാര്‍. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍, നഗരസഭാ, റവന്യൂ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യുഡി. ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ഒഴിപ്പിക്കല്‍ നടപടിക്ക് ദിവസങ്ങളായി നേതൃത്വം നല്‍കുന്നത്.

ഇപ്പോള്‍ നഗരം ഏറെകുറെ ക്ലീനായികഴിഞ്ഞിട്ടുണ്ട്. വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഗതാഗതകുരുക്ക് രൂപപ്പെടുകയും ചെയ്തതോടെയാണ് ജില്ലാ ഭാരണകൂടം ശക്തമായ നടപടിക്ക് നിര്‍ദേശംനല്‍കിയത്. പുതിയ ആളുകള്‍ സ്റ്റാളുകളുമായി രംഗത്തുവന്നാല്‍ ഒഴുപ്പിക്കപ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍തന്നെ പലരും സമൂസ സ്റ്റാളുകള്‍കെട്ടുന്നതില്‍ മുറുമുറുപ്പ് ഉയര്‍ത്തുന്നുണ്ട്. വഴിയോരെ കച്ചവടക്കാര്‍ക്ക് പ്രത്യേക സ്ഥലം നഗരസഭ കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കാസര്‍കോട്ട് ഇത്തവണ സമൂസ വില്‍പനക്കാര്‍ വലയുമോ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia