റഫീദയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന് ബ്ലേഡ് മാഫിയയില്‍ നിന്നുണ്ടായ ഭീഷണി
May 26, 2014, 20:00 IST
കുമ്പള: (www.kasargodvartha.com 26.06.2014) മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ അബ്ദുര്‍ റഹ്മാന്‍ ഔഫിന്റെ ഭാര്യ റഫീദയുടെ മരണത്തിനുപിന്നില്‍ ബ്ലേഡ് മാഫിയയുടെയും സ്വത്ത് ബ്രോക്കര്‍മാരുടെയും ഭീഷണിയാണെന്ന വിവരം പുറത്തുവന്നു. ഭര്‍ത്താവ് ഔഫിന്റെ സ്വത്ത് ഇടപാടില്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ബ്ലേഡുകാരുടെ നിരന്തര ശല്യവും നേരിടേണ്ടിവന്നിരുന്നുവെന്നുമാണ് വിവരം. ഭര്‍ത്താവിനും റഫീദയ്ക്കും നേരിടേണ്ടിവന്ന നിരന്തര ഭീഷണിയാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസും സംശയിക്കുന്നത്. ഇതു സംബന്ധിച്ച് വിശദമായ മൊഴി ഭര്‍ത്താവില്‍ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
മൊഗ്രാലിലെ ഫയാസ്, ഉപ്പളയിലെ മുസ്തഫ, ബദരിയ്യ നഗറിലെ സിദ്ദീഖ്, കുമ്പളയിലെ നിയാസ്, വിനു കുമ്പള, ബാസിക് എന്നിവര്‍ ഔഫിന് സ്വത്ത് ഇടപാട് നടത്താന്‍ എട്ട് ലക്ഷം രൂപ ബ്ലേഡിന് നല്‍കിയിരുന്നു. ഈ തുകയ്ക്ക് 60,000 രൂപ പലിശ ഈടാക്കിവന്നിരുന്നു. ഈ തുകയടക്കം 12 ലക്ഷം രൂപ സ്വത്ത് ഇടപാടുകാരായ ഹരീഷന്‍ പേരാല്‍, ബദരിയ നഗറിലെ സ്വത്ത് ബ്രോക്കര്‍ മൊയ്തു, ചന്ദ്രഹാസ് പേരാല്‍, കുമ്പളയിലെ ലത്ത്വീഫ് എന്നിവര്‍ക്ക് നല്‍കിയിരുന്നു.
ഇവരില്‍ പലരും പണം നല്‍കാതെ ഔഫിനെ വഞ്ചിച്ചതോടെയാണ് ബ്ലോഡുകാരും ഭൂമാഫിയയും ഒരേപോലെ ഔഫിനെയും റഫീദയെയും വീട്ടിലെത്തി ഭീഷണി മുഴക്കാന്‍ തുടങ്ങിയത്. ഭീഷണിയെതുടര്‍ന്ന് റഫീദ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഔഫ് പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു. റഫീദയുടെ മരണത്തില്‍ യുവതിയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി.
പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. റഫീദ തൂങ്ങിമരിച്ചതായുള്ള വിവരമറിഞ്ഞ് യുവതിയുടെ വീട്ടുകാര്‍ എത്തിയപ്പോള്‍ മൃതദേഹം കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു. ഇതേ ചൊല്ലി ഇവിടെ സംഘര്‍ഷം രൂക്ഷമാവുകയും വീടിന്റെ ജനല്‍ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
Keywords: Kasaragod, Kumbala, suicide, suicide-attempt, husband, Land, land-issue, Wife, House-wife, Police, Investigation, Blackmail, Threatening, Harrasment, Blade mafia.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067