city-gold-ad-for-blogger

Vote | വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് തന്നെ വേണമെന്നില്ല; ഈ രേഖകളിൽ ഒന്ന് മതി

ന്യൂഡെൽഹി: (KasargodVartha) ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡ് ഹാജരാക്കാം. അതില്ലാത്തവർക്ക്, വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി പോളിംഗ് ബൂത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരമുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൊണ്ടുവരേണ്ടതാണ്.
  
Vote | വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് തന്നെ വേണമെന്നില്ല; ഈ രേഖകളിൽ ഒന്ന് മതി


വോട്ടു ചെയ്യാൻ ഏതെല്ലാം രേഖകൾ വേണം?

1) ആധാര്‍ കാര്‍ഡ്

2) തൊഴില്‍ കാര്‍ഡ്

3) ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അനുവദിച്ച ഫോട്ടോഗ്രാഫോട് കൂടിയുള്ള പാസ്ബുക്ക്

4) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

5) ഡ്രൈവിംഗ് ലൈസന്‍സ്

6) പാന്‍ കാര്‍ഡ്

7) ഏക അംഗീകൃത സ്മാര്‍ട്ട് കാര്‍ഡ്

8) ഇന്ത്യന്‍ പാസ്പോർട്ട്

9) ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖ

10) ഫോട്ടോ പതിപ്പിച്ച സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പി.എസ്.യു, പബ്ലിക് ലിമിറ്റഡ് കമ്പനി സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്

11) എംപി/എംഎൽഎ/എംഎൽസി എന്നിവർക്ക് നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

12) കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരമുള്ള കാര്‍ഡ്

Keywords: Vote, Lok Sabha Election, Politics, Lifestyle, News, Top-Headlines, News-Malayalam-News, National, National-News, Election-News, New Delhi, Vote, What documents are required to vote?.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia