ബേക്കലില്‍ തിമിംഗലം കരക്കടിഞ്ഞു
Mar 12, 2016, 19:30 IST
ഉദുമ: (www.kasargodvartha.com 12/03/2016) ബേക്കല്‍ പാലത്തിനു സമീപം അഴിമുഖത്തിനടുത്ത് കുഞ്ഞു തിമിംഗലം കരക്കടിഞ്ഞു. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ കണ്ടത്. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ഇവിടേക്കെത്തി.
ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, ശംഭു ബേക്കല്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ കടപ്പുറത്ത് കുഴി വെട്ടി ഉച്ചയോടെ സംസ്‌കരിച്ചു.
Keywords : Udma, Bekal, Natives, Kasaragod, Panchayat, Whale.