city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Discovery | കാസർകോട്ട് നീർപക്ഷികളുടെ എണ്ണം വർധിച്ചു; 'ദേശീയപാത വികസനം മൂലം നേരിട്ട പ്രതിസന്ധി മറികടന്നു'; സർവേയിൽ ലഭിച്ചത് പ്രതീക്ഷ നൽകുന്ന ഫലങ്ങൾ

A group of wetland birds in a pond in Kasaragod
Photo Credit: PRD Kasragod
* നിരവധി പ്രദേശങ്ങളിൽ നീർപക്ഷികളുടെ എണ്ണം വർധിച്ചു.
* കിന്നരി നീർക്കാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനം വർധിച്ചു.
* ജലാശയ ആവാസവ്യവസ്ഥ വീണ്ടും ആരോഗ്യകരമായ നിലയിലേക്ക് മടങ്ങിവരുന്നു.

കാസർകോട്:  (KasargodVartha) ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവേ പൂർത്തിയപ്പോൾ ലഭിക്കുന്നത് പ്രതീക്ഷ നൽകുന്ന ഫലങ്ങൾ. നിരവധി പ്രദേശങ്ങളിൽ നീർപക്ഷികളുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. കാസർകോട് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും ചേർന്നാണ് ഈ സർവേ നടത്തിയത്. 

A group of wetland birds in a pond in Kasaragod

ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊറ്റില്ലങ്ങൾ കണ്ടെത്തിയത്. കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ കാര്യമായി വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർക്കാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തിയത് പ്രത്യേക ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതിനാൽ നീർപക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. എന്നാൽ, ഈ സർവേ ഫലം ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ വീണ്ടും ആരോഗ്യകരമായ നിലയിലേക്ക് മടങ്ങിവരുന്നുവെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതാണ് സർവേ ഫലം എന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ എ ഷജ്ന കരീം, ഡോ. റോഷ് നാഥ് രമേശ് എന്നിവർ അഭിപ്രായപ്പെട്ടു.

സർവേയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സോളമൻ ടി ജോർജ്, കെ.ഗിരീഷ് , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ,  താഹിർ അഹമ്മദ് രാജു കിദൂർ  ടി.യു ത്രിനിഷ എന്നിവർ പങ്കെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ ബാലകൃഷ്ണൻ, കെ.ആർ വിജയനാഥ്, എം സുന്ദരൻ, എം. ബിജു  ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു എം. ജെ എന്നിവർ സർവേക്ക് നേതൃത്വം നൽകി.

#Kasaragod #wetlandbirds #birdsurvey #wildlifeconservation #Kerala #environment #nature

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia