city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് ബുധനാഴ്ച തുടക്കം

കാസര്‍കോട്: (www.kasargodvartha.com 14.08.2017) പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് ബുധനാഴ്ച വെള്ളരിക്കുണ്ടില്‍ തുടക്കമാകും. വൈകുന്നേരം മൂന്ന് മണിക്ക് ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫുല്ല സാമന്തറ (ഒഡീഷ) ഉദ്ഘാടനം ചെയ്യും.

പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് ബുധനാഴ്ച തുടക്കം

കാര്‍ഷികമേഖലയെ തന്നെ തകര്‍ക്കുന്ന തരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധ ഖനനങ്ങള്‍ അവസാനിപ്പിച്ച് കൃഷിയിടങ്ങളും തീരങ്ങളും നിലനിര്‍ത്താന്‍ പശ്ചിമഘട്ടസംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി രണ്ടുമാസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15 സ്ഥിരാംഗങ്ങള്‍ വിവിധകേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. എസ് ബാബുജി, ജോണ്‍ പെരുവന്താനം, പ്രൊഫ. കുസുമം ജോസഫ്, ടി എം സത്യന്‍ എന്നിവര്‍ യാത്രയ്ക്കു നേതൃത്വം നല്‍കും.

17നു രാവിലെ 10ന് ഒടയഞ്ചാല്‍, ഉച്ചയ്ക്ക് രണ്ടിനു മാലക്കല്ല്, ആറിനു കുറ്റിക്കോല്‍. 18നു രാവിലെ 10നു മുള്ളേരിയ, ഉച്ചയ്ക്കു രണ്ടിനു കുമ്പള, വൈകുന്നേരം അഞ്ചിനു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്. 19നു രാവിലെ 10നു കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് രണ്ടിന് അമ്പലത്തറ എന്നിവിടങ്ങളില്‍ യാത്ര നടത്തിയതിനുശേഷം വൈകുന്നേരം അഞ്ചിനു ഖനനവിരുദ്ധ സമരകേന്ദ്രമായ കടലാടിപ്പാറയില്‍ ജില്ലയിലെ പ്രചരണം അവസാനിക്കും. ഒക്ടോബര്‍ 16നു തിരുവനന്തപുരം വിഴിഞ്ഞത്ത് നടക്കുന്ന സമാപനപരിപാടിയില്‍ മേധ പട്കര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജോണ്‍ പെരുവന്താനം, പി പി കെ പൊതുവാള്‍, പി മുരളീധരന്‍, വിജയന്‍ കോടോത്ത്, കെ വി കുമാരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി കൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Press meet, Inauguration, Raksha Yathra.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia