Well collapsed | മൊഗ്രാലിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു; കുടിവെള്ളം മുട്ടി
* 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ
മൊഗ്രാൽ: (KasargodVartha) ഒരാഴ്ചയായി പെയ്യുന്ന മഴയിൽ മൊഗ്രാലിൽ കിണർ ഇടിഞ്ഞു കുടിവെള്ളം തടസപ്പെട്ടു. കിണറിനടുത്തുള്ള അടുക്കളയുടെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. മൊഗ്രാൽ മീലാദ് നഗറിന് സമീപത്തെ മൊഗ്രാൽ ദേശീയവേദി ജോ. സെക്രടറി ബി എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറും, അടുക്കളയുമാണ് ശക്തമായി പെയ്യുന്ന മഴയിൽ തകർന്നത്.
സംഭവം രാത്രി ആയതിനാൽ ആളപായമില്ല. കുട്ടികൾ കളിക്കുന്ന സ്ഥലത്തായിരുന്നു കിണർ ഉണ്ടായിരുന്നത്. ഏകദേശം 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി ബിഎ മുഹമ്മദ് കുഞ്ഞി പറഞ്ഞു. വിവരം കുമ്പള റവന്യൂ അധികൃതരെ അറിയിച്ചിട്ടുണ്ട്.
കാലവര്‍ഷം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
അതേസമയം കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
ജില്ലാ കണ്‍ട്രോള്‍ റൂം - 9446601700, 04994257700
04994255687, 1077
താലൂക് കണ്‍ട്രോള്‍ റൂമുകള്‍:
മഞ്ചേശ്വരം- 04998244044
കാസര്‍കോട്- 04994230021
ഹോസ്ദുര്‍ഗ് - 0467 2204042
വെള്ളരിക്കുണ്ട്- 04672242320
പൊലീസ് - 9496187008, 04994257401
ഫയര്‍ ഫോഴ്‌സ്- 9497920258, 04994231101, 1011
ഫിഷറീസ് - 9946826082, 04672202537