city-gold-ad-for-blogger

തളങ്കരയിൽ കുടിവെള്ള വിതരണവുമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്‍

തളങ്കര: (www.kasargodvartha.com 20.04.2017) നാട് ദാഹിച്ചുവലയുമ്പോൾ  കുടിവെള്ള വിതരണവുമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്‍. തളങ്കര പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ എല്ലാ ദിവസവും സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനായി പ്രത്യേക ടാങ്ക് ഘടിപ്പിച്ച വാഹനവും ആള്‍ക്കാരെയും ഫൗണ്ടേഷന്‍ നിയോഗിക്കുകയായിരുന്നു.

അഞ്ച് ദിവസമായി നീരൊഴുക്ക് കുറഞ്ഞത് മൂലവും ഉപ്പിന്റെ അംശം കൂടുതലായത് മൂലവും വാട്ടര്‍ അതോറിറ്റിയുടെ വെള്ളം വിതരണം നടക്കുന്നില്ല. ഇതേതുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ കഷ്ടത അനുഭവിക്കാന്‍ തുടങ്ങിയതോടെയാണ് കുടിവെള്ള വിതരണവുമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ രംഗത്തിറങ്ങിയത്. ഓരോ വീടുകളിലേക്കും ടാങ്കില്‍ വെള്ളമെത്തിച്ചാണ് വിതരണം ചെയ്യുന്നത്. വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ് യ തളങ്കരയുടെ സ്വന്തം വീട്ടുപറമ്പില്‍ നിന്നാണ് വെള്ളം എത്തിച്ചുകൊടുക്കുന്നത്.

തളങ്കര പ്രദേശത്തെ ജനങ്ങള്‍ക്ക് എല്ലാ കാലത്തും കുടിവെള്ളത്തിനായി യാചിക്കേണ്ട സ്ഥിതിയാണുള്ളത്. ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മിച്ച് കുടിവെള്ളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇവിടുത്തെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ദൈനംദിന കാര്യങ്ങള്‍ക്കുള്ള വെള്ളത്തിന് പോലും ജനങ്ങളുടെ കാത്തിരിപ്പ് തുടരുമ്പോഴാണ് ആശ്വാസമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ ശുദ്ധജല വിതരണം എന്നത് ശ്രദ്ധേയമാണ്.

തളങ്കരയിൽ കുടിവെള്ള വിതരണവുമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്‍

Keywords: Kasargod, Water, Distribution, Begins, Summer, Summer: Drinking water distribution begins, Welfit foundation, Thalangara, Welfit foundation begins water distribution.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia