മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ കാലോചിതമായി പരിഷ്കരിക്കും: ഉമ്മര്‍ ഒട്ടുമ്മല്‍
Dec 28, 2012, 17:27 IST
കാസര്‍കോട്: മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ കാലോചിതമായി പരിഷ്കരിക്കുമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്മാന് ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു. നിലവിലുള്ള പദ്ധതികള്‍ പരമാവധി തൊഴിലാളികള്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്ഷേമബോര്‍ഡ് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും തൊഴിലാളികളുടെ ക്ഷേമത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത് നടത്തുന്നതിനും ശ്രദ്ധിക്കും.
മത്സ്യത്തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്, എസ്.ടി.യു. ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് അഷ്റഫ്, ശംസുദ്ദീന്‍ ആയിറ്റി, എ.അഹമ്മദ് ഹാജി, ബി.കെ. അബ്ദുസമദ്, എന്‍. അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന് മേസ്ത്രി, ശരീഫ് കൊടവഞ്ചി എന്നിവര്‍ക്ക് സ്വീകരണം നല്കി.
ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ്, കടാശ്വാസ കമ്മീഷന് മെമ്പര്‍ കെ.വി.ഖാലിദ്, ഫെഡറേഷന് ജില്ലാ ഭാരവാഹികളായ പി. അബ്ദുല്‍ സലാം, കെ.എ. മുസ്തഫ, ബി.എം. അഷ്റഫ്, ബി.എം.അബൂബക്കര്‍ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്, എസ്.ടി.യു. ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് അഷ്റഫ്, ശംസുദ്ദീന്‍ ആയിറ്റി, എ.അഹമ്മദ് ഹാജി, ബി.കെ. അബ്ദുസമദ്, എന്‍. അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന് മേസ്ത്രി, ശരീഫ് കൊടവഞ്ചി എന്നിവര്‍ക്ക് സ്വീകരണം നല്കി.
![]() |
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന് മത്സ്യതൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) നല്കിയ സ്വീകരണത്തില്‍
ഉമ്മര്‍ ഒട്ടുമ്മല്‍ ഷാള്‍ അണിയിക്കുന്നു.
|
Keywords: Kerala, Kasaragod, Malayalam News, STU, Kerala Vartha, Fisheries, Ummar Ottummal, Farmers, Project, A. Abdul Rahman.