'മനുഷ്യക്കടത്ത് ആരോപണം ഉന്നയിച്ചവര്‍ മാപ്പ് പറയണം'
Nov 19, 2014, 17:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.11.2014) കേരളത്തിലെ അനാഥാലയങ്ങളിലേക്ക് നിയമ പ്രകാരം തന്നെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും പാവപ്പെട്ട കുട്ടികളെ കൊണ്ടുവന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ അതിനെ മനുഷ്യക്കടത്തായി ചിത്രീകരിച്ചവര്‍ മാപ്പ് പറയണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷര്‍ പ്രൊഫ. പി. ഇസ്മാഈല്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഗേറുകട്ടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പഞ്ചായത്ത് പാര്‍ട്ടി കമ്മിറ്റി പ്രസിഡണ്ട് ലിയോ ഡിസൂസ പറഞ്ഞു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് പാര്‍ട്ടി പദ്ധതികള്‍ ആവിഷ്‌കരിക്കും. ജന സേവന രംഗത്ത് വര്‍ഷങ്ങളായി മഞ്ചേശ്വരത്തിന്റെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ചത്തൂര്‍, മികച്ച കര്‍ഷകനായ ഉഗ്ഗപ്പ ഷെട്ടി എന്നിവരെ യോഗത്തില്‍ ഷാളണിയിച്ച് ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് സി. മുഹമ്മദ്കുഞ്ഞി, സി.എച്ച് മുത്തലിബ്, മുഹമ്മദ് വടക്കേകര, അബ്ദുല്‍ ലത്വീഫ് കുമ്പള, മൊയ്തീന്‍കുഞ്ഞി, പത്മനാഭ തുടങ്ങിവര്‍ പ്രസംഗിച്ചു. ഫെലിക്‌സ് ഡിസൂസ സ്വാഗതവും അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് സി. മുഹമ്മദ്കുഞ്ഞി, സി.എച്ച് മുത്തലിബ്, മുഹമ്മദ് വടക്കേകര, അബ്ദുല്‍ ലത്വീഫ് കുമ്പള, മൊയ്തീന്‍കുഞ്ഞി, പത്മനാഭ തുടങ്ങിവര്‍ പ്രസംഗിച്ചു. ഫെലിക്‌സ് ഡിസൂസ സ്വാഗതവും അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Manjeshwaram, Welfare Party, Orphanage, Children.