'സ്‌കൂള്‍ കുട്ടികള്‍ക്ക് ഭീഷണിയായ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ച് മാറ്റുക'
Dec 4, 2016, 09:38 IST
കുമ്പള: (www.kasargodvartha.com 04/12/2016) കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലേ ഗ്രൗണ്ടിന് സമീപത്തുള്ള പി.ഡബ്ല്യു.ഡിയുടെ റസ്റ്റ് ഹൗസ് കെട്ടിടം പഴകി ദ്രവിച്ച് അപകടം വിളിച്ചുവരുത്തുകയാണ്. ദിവസവും നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിലൂടെ പോകുന്നത്. കെട്ടിടം പഴകി ദ്രവിച്ച് പൊളിഞ്ഞു വീഴാറായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.
സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ കെട്ടിടം. കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ച് മാറ്റണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗം ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് ജില്ലാ കമ്മിറ്റി, സൂപ്രണ്ട് ഓഫ് പോലീസ്, പി ഡബ്ല്യൂ ഡി എഞ്ചിനീയര്‍, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗം ജില്ലാ കോഡിനേറ്റര്‍ റാസിഖ് മഞ്ചേശ്വരം, അസ് ലം സൂരംബയല്‍, സിറാജുദ്ദീന്‍, ശ്രേയസ്സ് ലുത്ഫി കുമ്പള, സാറ, ഫര്‍ഷീന, ഐശ്വര്യ, ലാവണ്യ, മനീഷ് കുമ്പള, തബ്ഷീര്‍ കുമ്പള എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kumbala, Building, Threatening, Welfare Party, Welfare party students wing statement.