city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധം സംഘ്പരിവാറിന്റെ കേരളാ ടെസ്റ്റ് ഡോസ്: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: (www.kasargodvartha.com 20.07.2017) റിയാസ് മൗലവി വധം കേരളത്തെ സംഘര്‍ഷഭൂമിയാക്കി അധികാരം പിടിക്കാനുള്ള സംഘ്പരിവാര്‍ ടെസ്റ്റ് ഡോസായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. പശുവിന്റെ പേരില്‍ നടക്കുന്ന സംഘ്പരിവാര്‍ ഭീകരതയ്ക്കെതിരെ കാസര്‍കോട്ട് സംഘടിപ്പിച്ച ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകവും സമാനമായ സംഭവമാണ്. ഏതെങ്കിലും വൈകാരികതയില്‍ നടന്ന സംഭവങ്ങളല്ല ഇതൊന്നും, ഇതിന്റെയെല്ലാം പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണുള്ളത്. മലപ്പുറം പൂക്കാട്ടും പാടം ക്ഷേത്രം തകര്‍ത്തതും സംഘ്പരിവാര്‍ ബന്ധമുള്ളവര്‍ തന്നെയാണ്. കേരളത്തിലെ ജനങ്ങളുടെ പരസ്പര വിശ്വാസവും മതേതരത്വവും ഇല്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗീയമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് കേരളത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള അമിത് ഷാ ആസൂത്രണം ചെയ്ത പദ്ധതികളാണ് ഇതെല്ലാം. ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ നടത്തുന്ന കൊലകള്‍ കേരളത്തില്‍ നടത്താനാവില്ല എന്നതിനാലാണ് അവര്‍ ഇവിടെ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നോട്ട് നിരോധവും ജി.എസ്.ടി യും തകര്‍ത്ത സമ്പദ്ഘടനയാണ് രാജ്യത്ത് മോദീ ഭരണത്തിലുണ്ടായിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ജനവിരുദ്ധത മറച്ചു വെയ്ക്കാനുള്ള മറ്റൊരു മുഖമാണ് വര്‍ഗീയ ഉന്മൂലന ശ്രമങ്ങള്‍. ഫാസിസത്തെ ആശയപരമായി നേരിടാനുള്ള ആര്‍ജവം നഷ്ട്ടപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നിശ്ചലമായ ദുരന്താവസ്ഥയാണ് രാജ്യത്തുള്ളതെന്നത് ദു:ഖ കരമാണ്. രാജ്യത്തെ ജനത ഇത് തിരച്ചറിഞ്ഞ് ജനാധിപത്യ പ്രതിരോധങ്ങള്‍ സൃഷ്ടിക്കണെമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് സി.എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീദ് ഖാലിദ്, ഫ്രട്ടേണിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതീപ് നന്മാറ, സംസ്ഥാന കമ്മിറ്റി അംഗം സുബാഷ് പടന്ന, എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് സതാനന്ദ എസി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി പികെ അബ്ദുല്ല നന്ദിയും പറഞ്ഞു.

മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്തു നിന്നാരംഭിച്ച റാലിക്ക് ജില്ലാ നേതാക്കളായ ഹമീദ് കക്കണ്ടം, കെ രാമകൃഷ്ണന്‍, സഫിയ സമീര്‍, മഹ് മൂദ് പള്ളിപ്പുഴ,  കെ വി പത്മനാഭന്‍, മുഹമ്മദ് വടക്കേകര, ഫെലിക്‌സ് ഡിസൂസ, എം. ഷഫീഖ്, ലത്വീഫ് കുമ്പള, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദീഖ്, സിറാജ് മുജാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിയാസ് മൗലവി വധം സംഘ്പരിവാറിന്റെ കേരളാ ടെസ്റ്റ് ഡോസ്: വെല്‍ഫെയര്‍ പാര്‍ട്ടി

റിയാസ് മൗലവി വധം സംഘ്പരിവാറിന്റെ കേരളാ ടെസ്റ്റ് ഡോസ്: വെല്‍ഫെയര്‍ പാര്‍ട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Political party, Murder, rally, Welfare party rally conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia