മോഡി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
May 28, 2017, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 28.05.2017) പൗരന്മാരുടെ ഭക്ഷ്യ സ്വാതന്ത്ര്യം റദ്ദ് ചെയ്യുന്നതിലൂടെ മോഡി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന നടപടികള്‍ രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണ്. ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ സ്വതന്ത്ര്യ നിഷേധത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ കാലിചന്ത ഒരുക്കി. സംസ്ഥാന പ്രതിനിധി സഭാ അംഗം അമ്പുഞ്ഞി തലക്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് സതാനന്ദന്‍ കോളിയടുക്കം, ജില്ലാ കമ്മിറ്റി അംഗം സായിദാ ഇല്ല്യാസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല സ്വാഗതവും മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേകര നന്ദിയും പറഞ്ഞു. മഹ് മൂദ് പള്ളിപ്പുഴ, എം ഷഫീഖ്, ലത്വീഫ് കുമ്പള, ഫൗസിയാ സിദ്ദീഖ്, എം എച്ച് സാലിഖ്, ബഷീര്‍ പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Protest, Programme, Inauguration, Welfare Party, Cattle Slaughtering Ban.