ഓണ്‍ലൈന്‍ രക്തദാന ഗ്രൂപ്പുമായി വെല്‍ഫെയര്‍ പാര്‍ട്ടി
Sep 24, 2014, 13:46 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2014) ഓണ്‍ലൈന്‍ രക്തദാന ഗ്രൂപ്പുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഓണ്‍ലൈന്‍ രക്തദാന ഗ്രൂപ്പ് സംസ്ഥാന ട്രഷറര്‍ പ്രൊഫ. പി. ഇസ്മാഈല്‍ രജിസ്‌ട്രേഷന്‍ ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. രക്ത ദാനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആവശ്യക്കാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് രക്തം ആവശ്യപ്പെടാവുന്നതാണ്. പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്കളായി, മഹമൂദ് പള്ളിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. വെബ്‌സൈറ്റ് അഡ്മിന്‍ ആരിഫ് മൊഗ്രാല്‍ പ്രവര്‍ത്തനം വിശദീകരിച്ചു.

Keywords : Kasaragod, Kerala, Committee, District, Committee, Welfare Party, Blood Donation.