വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് ഗ്രാമ യാത്ര ശനിയാഴ്ച
Mar 12, 2015, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 12/03/2015) പഞ്ചായത്ത് രാജിന്റെ പൂര്‍ണ്ണതക്ക് എന്ന പ്രമേയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി നടത്തുന്ന ഗ്രാമയാത്ര ശനിയാഴ്ച നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സദാനന്ദന്‍ കോളിയടുക്കമാണ് യാത്ര നയിക്കുന്നത്.
രാവിലെ എട്ടിന് ചെമ്പിരിക്കയില്‍ ഗ്രാമ യാത്ര ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്യും. ഒമ്പതിന് കീഴൂര്‍, 10ന് മേല്‍പറമ്പ്, 10.30ന് കൂവത്തൊട്ടി, 11.30ന് പരവനടുക്കം, 12.30ന് ചെമ്മനാട്, രണ്ടിന് കൊമ്പനടുക്കം, മൂന്നിന് പാലിച്ചിയടുക്കം, നാലിന് ദേളി, എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണത്തിന് ശേഷം ഗ്രാമ യാത്ര 4.30ന് കോളിയടുക്കത്ത് സമാപിക്കും.
സമാപന പൊതുയോഗം സംസ്ഥാന സമിതി അംഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്ല, ജില്ലാ കമ്മറ്റി അംഗങ്ങളായ അബ്ദുല്‍ ഹമീദ് കക്കണ്ടം സി.എച്ച്. ബാലകൃഷ്ണന്‍, കെ. രാമകൃഷ്ണന്‍, മഹമൂദ് പള്ളിപ്പുഴ, അബ്ദുലെത്തീഫ് കമ്പള എന്‍.എം. റിയാസ് എന്നിവര്‍ പ്രസംഗിക്കും.
പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എം.എച്ച് സാലിക്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ഹംസ കീഴൂര്‍, നൂര്‍ഷാ മൂടംബയല്‍, കെ.എ. അബ്ദുല്ല തുടങ്ങിയവര്‍ ഗ്രാമ യാത്രക്ക് നേതൃത്വം നല്‍കും.
രാവിലെ എട്ടിന് ചെമ്പിരിക്കയില്‍ ഗ്രാമ യാത്ര ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്യും. ഒമ്പതിന് കീഴൂര്‍, 10ന് മേല്‍പറമ്പ്, 10.30ന് കൂവത്തൊട്ടി, 11.30ന് പരവനടുക്കം, 12.30ന് ചെമ്മനാട്, രണ്ടിന് കൊമ്പനടുക്കം, മൂന്നിന് പാലിച്ചിയടുക്കം, നാലിന് ദേളി, എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണത്തിന് ശേഷം ഗ്രാമ യാത്ര 4.30ന് കോളിയടുക്കത്ത് സമാപിക്കും.

പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എം.എച്ച് സാലിക്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ഹംസ കീഴൂര്‍, നൂര്‍ഷാ മൂടംബയല്‍, കെ.എ. അബ്ദുല്ല തുടങ്ങിയവര്‍ ഗ്രാമ യാത്രക്ക് നേതൃത്വം നല്‍കും.
Keywords: Kasaragod, Kerala, Chemnad, Welfare Party of India, Chemnad Grama Panchayath Yathra.
Advertisement:
Advertisement: