വൈദ്യുതി നിരക്ക് വര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി കെഎസ്ഇബി ഓഫീസ് മാര്‍ച്ച് നടത്തി
Aug 21, 2014, 11:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.08.2014) വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രധിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം കെഎസ്ഇബി ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് സി. അഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
സ്വകാര്യ കമ്പനികളും പൊതു മേഖലാ സ്ഥാപനങ്ങളും കോടിക്കണക്കിനു രൂപ വൈദ്യുതി ബോര്‍ഡിനു കുടിശിക ഉണ്ടായിരിക്കെ നഷ്ടത്തിന്റെ കണക്കു പറഞ്ഞു സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അംബൂഞ്ഞി തലക്കളായി പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ ലത്വീഫ് കുമ്പള സ്വാഗതവും കെ. രാമ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ പ്രധിഷേധ റാലികള്‍ സംഗടിപ്പിക്കും 22 ന് ഉദുമയില്‍ നടക്കുന്ന മാര്‍ച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും.

Keywords : Office, March, Kasaragod, Manjeshwaram, KSEB, Welfare Party, Welfare party KSEB office march conducted.