വെല്‍ഫെയര്‍ പാര്‍ട്ടി ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര: ഉപയാത്രയ്ക്ക് കുഞ്ചത്തൂരില്‍ തുടക്കമായി
Apr 29, 2015, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 29/04/2015) കോര്‍പറേറ്റ് വര്‍ഗീയ അഴിമതി മുക്ത കേരളത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നയിക്കുന്ന ജനഹിത രാഷ്ട്രീയ മുന്നേറ്റയാത്രയുടെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഉപയാത്രയ്ക്ക് കുഞ്ചത്തൂരില്‍ തുടക്കമായി. വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നലാപുരം രാധാകൃഷ്ണനാണ് ഉപയാത്ര നയിക്കുന്നത്.
എഫ് ഐ ടി യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രൊഫ. പി ഇസ്മാഈല്‍ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി അഹ് മദ്കുഞ്ഞി ജാഥാ ലീഡറിന് പതാക കൈമാറി. ജില്ലാ വൈസ് പ്രസിഡണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി ഉപഹാരം സമര്‍പ്പിച്ചു.
സംസ്ഥാന സമിതി അംഗം ശ്രീജ നെയ്യാറ്റിന്‍കര, ജില്ലാ വൈസ് പ്രസിഡണ്ട് പി രാമകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എം.സി ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രവീന്ദ്രബ്രഹ്മേശ്വര്‍ നന്ദി പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം കുമ്പള, കാസര്‍കോട് നഗരം, ചട്ടഞ്ചാല്‍, പാലക്കുന്ന്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വൈകീട്ട് ആറ് മണിക്ക് യാത്ര തൃക്കരിപ്പൂരില്‍ സമാപിക്കും.
ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായി മൂന്ന് സെന്റ് ഭൂമിയുടെ പട്ടയം നല്‍കിയ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വാസയോഗ്യമായ സ്ഥലം എത്രയും പെട്ടെന്ന് നല്‍കണം. ഭൂരഹിതര്‍ക്ക് നല്‍ക്കുന്ന പ്രദേശത്ത് യാത്ര സൗകര്യവും വെള്ളവും വെളിച്ചവും സര്‍ക്കാര്‍ ലഭ്യമാക്കണം. മുഴുവന്‍ ഭൂരഹിതര്‍ക്കം വാസയോഗ്യമായ ഭൂമി ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം- സമ്മേളനം ആവശ്യപ്പെട്ടു.

Keywords : Kasaragod, Kerala, Manjeshwaram, Welfare Party, Kunjathur.