വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് ജനപക്ഷ രാഷ്ട്രീയം: ടി മുഹമ്മദ് വേളം
Apr 24, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2016) കേരളത്തില്‍ മാറിമാറി ദുര്‍ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടത് - വലത് മുന്നണികള്‍ക്കിടയില്‍ ജനപക്ഷ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് നിയമസഭാ ഇലക്ഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജനവിധി തേടുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം ടി മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. പാര്‍ട്ടി മേഖലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചൊയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും ജനവിരുദ്ധതയും കേരളത്തിന്റെ ശാപമായിരിക്കുകയാണ്. കേരളത്തില്‍ ബി ജെ പിക്ക് വിജയ സാധ്യതയുള്ള ഒരു മണ്ഡലത്തിലും പാര്‍ട്ടി മല്‍സരിക്കുന്നില്ല. വിജയ സാധ്യതയുള്ള തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് ചെയ്യുക. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ആര്‍ക്കാണ് വോട്ടെന്ന് പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാ അംഗം അംബുഞ്ഞി തലക്ലായി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ രാമകൃഷ്ണന്‍, സഫിയ സമീര്‍, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല, ജില്ലാ കമ്മിറ്റി അംഗം മഹ് മൂദ് പള്ളിപ്പുഴ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വടക്കേകര സ്വാഗതവും മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഫെലിക്‌സ് ഡിസൂസ നന്ദിയും പറഞ്ഞു.
Keywords : Election 2016, Campaign, Manjeshwaram, Kasaragod, Welfare Party.