city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ സമരം ഒത്തുതീര്‍പ്പാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താനാവാതെ അനുദിനം കുതിച്ചുയരുമ്പോള്‍ പൊതു ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന റേഷന്‍ കടകള്‍ സമരത്തിന്റെ പേരില്‍ അടഞ്ഞു കിടക്കുന്നത് സാധാരണ ജനത്തോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആരോപിച്ചു.

ജനങ്ങള്‍ക്ക് എളുപ്പത്തില്‍ അവലംബിക്കാന്‍ കഴിയുന്ന പൊതു വിതരണ കേന്ദ്രങ്ങളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. റേഷന്‍ സംവിധാനം കമ്പ്യൂട്ടര്‍ വത്കരിക്കുക, കാര്‍ഡുകള്‍ പുതുക്കി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിക്കുന്ന റേഷന്‍ വ്യാപാരികളെ പരിഗണിക്കുകയും പൊതു മാര്‍ക്കറ്റില്‍ ഇനിയും വില വര്‍ധിക്കാന്‍ കാരണമാകുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
റേഷന്‍ സമരം ഒത്തുതീര്‍പ്പാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

ജില്ലാ പ്രസിഡന്റ് സി.അഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.എച്ച്. മുത്തലിബ്, കെ. രാമ കൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്ല, ഹമീദ് കക്കണ്ടം, മഹ്മൂദ് പള്ളിപ്പുഴ, കെ.വി. പത്മനാഭന്‍, മുഹമ്മദ് വടക്കേകര, അബ്ദുല്‍ ലത്വീഫ് കുമ്പള, പാടലടുക്ക മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
മോഡിയെ തിരഞ്ഞെടുക്കുകയെന്നാല്‍ മുതലാളിത്തവും വര്‍ഗീയതയും പ്രോല്‍സാഹിപ്പിക്കുക എന്നാണര്‍ത്ഥം

Keywords: Welfare party demands to settle ration shop strike  kasaragod, Strike, Political party, Price, Ration Shop,  Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia