city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളികളുടെ ദുരിതം നേരില്‍ കാണാന്‍ അവരുടെ കൂരകളിലേക്ക് അധികൃതര്‍ക്ക് ക്ഷണം

കാസര്‍കോട്: (www.kasargodvartha.com 02.04.2020) ജില്ല കണ്ട ഏറ്റവും വലിയ മത്സ്യക്ഷാമം ഏറ്റുവാങ്ങിയ വര്‍ഷമാണ് 2019 -20 മത്സ്യ ബന്ധന വര്‍ഷം. കഴിഞ്ഞ ആറു മാസത്തിന് മേല്‍ പുക ഉയരാത്ത അടുപ്പുകളാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളി കൂരകളിലേയും യഥാര്‍ത്ഥ ചിത്രം. നിത്യജീവിതം ദു:സഹമായ ഈ വറുതിക്കിടയിലാണ് കൂനിന്‍മേല്‍ കുരു കണക്കേ കൊറോണ മഹാമാരി കടന്നുവന്നത്. പല ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയെങ്കിലും ഈ തൊഴിലാളി വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായത്. ഇത് മേഖലയില്‍ വലിയ പ്രതിഷേധത്തിന് ഇടം നല്‍കിയിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികളുടെ ദുരിതം നേരില്‍ കാണാന്‍ അവരുടെ കൂരകളിലേക്ക് അധികൃതര്‍ക്ക് ക്ഷണം

മത്സ്യത്തൊഴിലാളികളോളം പട്ടിണിയില്‍ കഴിയുന്ന ഒരു തൊഴിലാളി വിഭാഗത്തെ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാറിന് സാധിക്കുമോയെന്നും കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ എന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ ഇനിയെങ്കിലും മാറണമെന്നും ജില്ലാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡണ്ട് ജി നാരായണന്‍ ഒരു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

മറ്റ് ജില്ലയെ അപേക്ഷിച്ച് മത്സ്യബന്ധനത്തിനും വിപണത്തിനും വിലക്കുളള കാസര്‍കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കൂരകള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ നേരില്‍ ബോധ്യപ്പെടാന്‍ ബന്ധപ്പെട്ട അധികൃതരെ നാരായണന്‍ ക്ഷണിച്ചു. ദുരിതമനുഭവിക്കുന്ന ഈ തൊഴിലാളി വിഭാഗത്തിലെ മുഴുവന്‍ പേര്‍ക്കും 10,000 രൂപ വീതം സാമ്പത്തിക സഹായ പാക്കേജ് അടിയന്തിരമായും പ്രഖ്യാപിക്കേണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.


Keywords: Kasaragod, Kerala, News, Fishermen, District, Welcome for authorities to show problems of Fishermen

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia