city-gold-ad-for-blogger

കര്‍ഷകന്റെ വീട്ടിലെ കോഴി ഇട്ടത് ഒന്നര മുട്ട

ചെര്‍ക്കള: (www.kasargodvartha.com 11.11.2017) എടനീരിലെ കര്‍ഷകനായ ഹുസൈന്റെ വീട്ടിലെ കോഴി ഇട്ടത് ഒന്നര മുട്ട. 13 മുട്ട ഇതുവരെയിട്ട കോഴി ശനിയാഴ്ച മുട്ടയിട്ടപ്പോഴാണ് വിചിത്രമായി കണ്ടത്. ഇതിനു മുമ്പ് ഒരു തവണ മുട്ടയിട്ട് അടയിരുന്ന കോഴി ആറു കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. കോഴി വളര്‍ത്തലും കൃഷിയും ഉപജീവനമാക്കി കഴിയുന്ന ഹുസൈന്റെ കോഴിക്കൂട്ടില്‍ 30 ഓളം കോഴികളാണ് ഉണ്ടായിരുന്നത്.

ഇപ്പോള്‍ ഏഴ് കോഴികളാണ് ഉള്ളത്. ബാക്കിയെല്ലാ കോഴികളെയും വിറ്റതായി അദ്ദേഹം പറഞ്ഞു. നാടന്‍ കോഴി ഒന്നിന് 400 രൂപ ലഭിക്കുന്നുണ്ടെന്ന് ഹുസൈന്‍ വെളിപ്പെടുത്തി. സാധാരണ ലഭിക്കുന്ന കോഴിമുട്ടയുടെ ആകൃതിയല്ല ശനിയാഴ്ചയിട്ട മുട്ടയ്ക്കുണ്ടായിരുന്നത്. ഒരു മുട്ടയുടെ അരികിലൂടെ മറ്റൊരു മുട്ട കുറച്ചുവളര്‍ന്ന രീതിയിലായിരുന്നു. കോഴിമുട്ടയുടെ തോടിന് സാധാരണ മുട്ടയുടെ അതേ കട്ടിയുണ്ട്. അപൂര്‍വ്വമായ കോഴിമുട്ട കാണാന്‍ പരിസരവാസികള്‍ അടക്കം നിരവധി പേര്‍ എത്തിയതായും ഹുസൈന്‍ പറഞ്ഞു.

കര്‍ഷകന്റെ വീട്ടിലെ കോഴി ഇട്ടത് ഒന്നര മുട്ട

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Chicken, Weird egg in Famrer's house

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia