city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരുത്തിനും ചുറുചുറുക്കിനും കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു നീല ഗുളിക

കരുത്തിനും ചുറുചുറുക്കിനും കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു നീല ഗുളിക
കാസര്‍കോട്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിവാര ഇരുമ്പ് ഫോളിക് ആസിഡ് പോഷണ പരിപാടി മാര്‍ച്ച് 13ന് ഉച്ചയ്ക്ക് 1.30ന് ടൗണ്‍ ജി.യു.പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും.

ഇരുമ്പുസത്തിന്റെ കുറവുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച ശാരീരിക ക്ഷീണം, പഠനവൈഷമ്യം എന്നിവയ്ക്ക് പരിഹാരമായാണ് ആഴ്ചയില്‍ ഒരു ദിവസം നീലനിറത്തിലുളള അയണ്‍ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കുന്നത്. അംഗണ്‍വാടികളിലും വിദ്യാലയങ്ങളിലും ഇത് ലഭിക്കും. കുട്ടികള്‍ക്ക് കരുത്തും ശക്തിയും ആകര്‍ഷണീയതയും നല്‍കാനുളള സംരക്ഷണ കവചമായാണ് ഇരുമ്പ് ഫോളിക് ആസിഡ് പോഷണ പരിപാടിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗോപിനാഥന്‍ പറഞ്ഞു.

ഇരുമ്പ് സത്തിന്റെ കുറവു മൂലം രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും രക്തം കട്ടി കുഞ്ഞതാവുകയും ചെയ്യും. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജനെത്തുന്നതിന് കുറവ് വരുത്തുന്നു. ഈ അവസ്ഥയാണ് വിളര്‍ച (അനിമീയ). പെണ്‍കുട്ടികളില്‍ ഇരുമ്പു സത്തിന്റെ കുറവ് മാസം തികയാത്ത പ്രസവം, തൂക്കകുറവുളള ശിശു ജനനം, മാതൃശിശുമരണങ്ങള്‍ എന്നിവയ്ക്കും വഴിയൊരുക്കും. വര്‍ഷത്തില്‍ 52 ആഴ്ചകളിലും ഓരോ ഗുളികകള്‍ വീതം കുട്ടികള്‍ക്ക് നല്‍കും.

Keywords: Iron folic acid, Tablet, Distribution, Project, Schools, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia