വിവാഹാഘോഷം: കോലം കെട്ടിയ യുവാക്കള്‍ മാപ്പുപറഞ്ഞു
Oct 16, 2018, 14:19 IST
ഉപ്പള: (www.kasargodvartha.com 16.10.2018) വിവാഹാഘോഷത്തിനിടെ കോലം കെട്ടിയ യുവാക്കള്‍ മാപ്പുപറഞ്ഞു. തങ്ങള്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതോടെ ഇവര്‍ ക്ഷമാപണം നടത്തുകയായിരുന്നു. ഉപ്പളയിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും ഫാസ്‌ക് ക്ലബ് ഭാരവാഹികളും യുവാക്കളെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തിയതോടെയാണ് ക്ഷമാപണം നടത്തിയത്. തങ്ങള്‍ ചെയ്തത് അവിവേകമാണെന്ന് മനസിലായെന്നും ഇനി ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടില്ലെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താന്‍ മുന്നിട്ടിറങ്ങുമെന്നും യുവാക്കള്‍ പറഞ്ഞു.
യാദൃശ്ചികമായാണ് ഇത് സംഭവിച്ചതെന്നും ആരെയും മോശമാക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും യുവാക്കള്‍ പറഞ്ഞു. ഇത്തരം ആഭാസങ്ങള്‍ ഇനി ഉപ്പളയിലും പരിസരത്തും നടക്കാതിരിക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അസോസോയേഷന്‍ പ്രസിഡണ്ട് സാലി, സെക്രട്ടറി ലത്തീഫ് അറബി, ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ്, ഫാസ്‌ക് ഉപ്പളഗേറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് യുവാക്കള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയത്.
Keywords: Kerala, Uppala, news, Youth, Wedding, kasaragod, wedding-procession activities: Youth apologized