city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂരില്‍ 16 പേര്‍ക്ക് കൂടി വിവാഹ ധനസഹായം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19/08/2015) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിധവകളുടെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. 16 കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതമുള്ള സഹായമാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മാ ഖാദര്‍ ധനസഹായത്തിന്റെ ചെക്ക് വൈസ് പ്രസിഡണ്ട് ഗഫൂര്‍ ചേരങ്കൈക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയര്‍പേഴ്ണ്‍മാരായ സുഹറ കരീം, ആഇശ ഷാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, മിസ്രിയ ഖാദര്‍, കെ.ബി നിസാര്‍, മാഹിന്‍ കുന്നില്‍, എസ്.എന്‍ പ്രമോദ്, പവിത്രന്‍, സുപ്രിയ, രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ 36 കുടുംബങ്ങള്‍ക്ക് മുപ്പതിനായിരം രൂപ വീതം 10,80,000 രൂപയുടെ സഹായം വിതരണം ചെയ്തിരുന്നു.

മൊഗ്രാല്‍ പുത്തൂരില്‍ 16 പേര്‍ക്ക് കൂടി വിവാഹ ധനസഹായം

Keywords : Mogral Puthur, Wedding days, Kasaragod, Kerala, Fund, Inauguration, Financial Aid, Wedding aid for 16.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia