ആറ് നിര്‍ധന യുവതികള്‍ സുമംഗലികളായി; മഹ്ര്‍ 2012 ചരിത്രം രചിച്ചു
Mar 26, 2012, 00:32 IST

ബേക്കല്‍: നിര്‍ദ്ധനരായ ആറ് പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം സമ്മാനിച്ച് ബേക്കല്‍ ഹദ്ദാദ് നഗര്‍ ഇസ്ലാമിക് ചാരിററബിള്‍ സൊസൈററിയും ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗറും സയുക്തമായി സംഘടിച്ച മഹ്ര്‍ 2012 സമാപിച്ചു. ഏതാനും സുമസ്സുകള്‍ നന്മയുടെ പാതയില്‍ കൈകോര്‍ത്തപ്പോള്‍ നാടിനും സമൂഹത്തിനും മാതൃക സൃഷ്ടിച്ച അനുഗ്രഹീത ചടങ്ങുകളുടെ ചരിത്രം രചിക്കുകയായിരുന്നു. ധൂര്‍ത്തടിക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന സമകാലിക ലോകത്ത് സംഘാടകരുടെ ആത്മാര്‍ഥതയും ആവേശവും സേവനങ്ങളുമെല്ലാം മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.
രാവിലെ നടന്ന സാംസ്കാരിക സമ്മേളനം പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ചെര്‍ക്കളം അബ്ദുല്ല, അജിത്ത്കുമാര്‍ അസാദ്, മെട്രോ മുഹമ്മദ് ഹാജി തുടങ്ങി മത-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു.
ആറ് നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ നിക്കാഹിന് പളളിക്കര ഖാസി ഹാജി സി.എച്ച് അബ്ദുല്ല മുസ്ല്യാര്‍, രാമന്തളി തങ്ങള്‍, സയ്യിദ് സൈനുദ്ദീന്‍ ബാഖഫി തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിച്ചു. വരന്മാര്‍ക്ക് ഓരോ ഓട്ടോ റിക്ഷയും സമ്മാനിച്ചു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനാവശ്യമായ അഞ്ച് പവന്‍ സ്വര്‍ണ്ണം ബേക്കല്‍ പൂബാണംകുഴി ക്ഷേത്ര കമ്മിററി പ്രസിഡണ്ടിനെ ബന്ധപ്പെട്ടവര്‍ ഏല്‍പ്പിച്ചു. കാന്തപുരം എ.പി.അബൂക്കര്‍ മുസ്ല്യാര്‍ ടെലഫോണിലൂടെ ചടങ്ങിന് ആശംസ നേര്‍ന്നു. അയ്യാരിരത്തോളം പേര്‍ക്കുളള സദ്യയും ഒരുക്കിയിരുന്നു.
Keywords: Mass marriage, Bekal, Haddad Nagar, Kasaragod