Disaster Relief | വയനാട് ദുരന്തം; സേവനസജ്ജരായ 70 അംഗ വൈറ്റ് ഗാർഡ് സംഘം കാസർകോട് നിന്ന് പുറപ്പെട്ടു
രക്ഷാദൗത്യ പ്രവർത്തനങ്ങൾക്ക് വൈറ്റ് ഗാർഡിന് ആവശ്യമായ സാധന സാമഗ്രികൾ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൈമാറി.
കാസർകോട്: (KasargodVartha) വയനാടിന്റെ ഉള്ള് തകർത്ത ഉരുൾപൊട്ടലുണ്ടായ മേഖലയിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനായി മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 70 അംഗ വൈറ്റ് ഗാർഡ് സംഘം ജില്ലയിൽ നിന്ന് പുറപ്പെട്ടു. ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തി ടീം സജ്ജമാക്കുകയായിരുന്നു.
രക്ഷാദൗത്യ പ്രവർത്തനങ്ങൾക്ക് വൈറ്റ് ഗാർഡിന് ആവശ്യമായ സാധന സാമഗ്രികൾ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൈമാറി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി എം മുനീർ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സലാം കന്യപ്പാടി, ടി ആർ ഹനീഫ്, റാഫി പള്ളിപ്പുറം, എം ബി ഷാനവാസ്, നൂറുദ്ധീൻ ബെളിഞ്ചം, ബി എം മുസ്തഫ, സിദ്ധീഖ് സന്തോഷ് നഗർ, സിദ്ധീഖ് ദണ്ഡഗോളി, ഹാരിസ് ബെദിര, അബ്ദുള്ള കുഞ്ഞി കീഴൂർ, അൻവർ കോളിയടുക്കം, അബ്ദുള്ള മാദേരി, അജ്മൽ തളങ്കര, ജലീൽ തുരുത്തി, ശരീഫ് മല്ലത്ത്, സി ബി ലത്തീഫ് എന്നിവർ സന്നിഹിതരായി.