മൂന്നു ദിവസം മുമ്പ് പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ കുമ്പളങ്ങ ചീഞ്ഞളിഞ്ഞു; മായം ചേര്‍ത്തുണ്ടാക്കിയതാണെന്ന് സംശയം
Nov 22, 2017, 12:58 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) മൂന്നു ദിവസം മുമ്പ് പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ കുമ്പളങ്ങ ചീഞ്ഞളിഞ്ഞതായി പരാതി. ചെര്‍ക്കള ഇന്ദിരാനഗറിലെ സി.എച്ച് അബ്ദുര്‍ റഹ് മാന്‍ നായന്മാര്‍മൂലയിലെ പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ കുമ്പളങ്ങയാണ് മൂന്നു ദിവസത്തിനുള്ളില്‍തന്നെ ചീഞ്ഞളിഞ്ഞത്. സാധാരണഗതിയില്‍ ഒരു കുമ്പളങ്ങ അതേനിലയില്‍ ഒരു മാസവും അതില്‍കൂടുതലും സൂക്ഷിക്കാന്‍ കഴിയും.
എന്നാല്‍ പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ കുമ്പളങ്ങയുടെ അകക്കാമ്പ് മൂന്ന് ദിവസത്തിനകം ചീഞ്ഞതോടെ മായം ചേര്‍ത്താണ് കുമ്പളങ്ങ ഉത്പാദിപ്പിച്ചതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇതേകുറിച്ച് ഫുഡ് സപ്ലൈ അസി. കമ്മീഷണറോട് പരാതി പറഞ്ഞപ്പോള്‍ ആപ്പിള്‍ പോലുള്ള പഴവര്‍ഗങ്ങളെ പോലെ നാച്യുറല്‍ വാക്‌സിനേഷന്‍ പച്ചക്കറികളില്‍ ഉപയോഗിക്കാറില്ലെന്നും കുമ്പളങ്ങയില്‍ കീടബാധയേറ്റതാകാം ചീഞ്ഞളിയാന്‍ കാരണമായതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നു കണ്ടെത്താന്‍ കുമ്പളങ്ങ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vegitable, Complaint,Wax Gourd spoiled before 3 days.