വാട്ടര്‍ അതോറിറ്റിയുടെ കണ്‍മുന്നില്‍ ജലധാര; അറിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍
Mar 16, 2013, 12:47 IST
കാസര്‍കോട്: വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലധാര. എന്നാല്‍ തങ്ങള്‍ പൈപ്പ് പൊട്ടിയ കാര്യം അറിഞ്ഞില്ലെന്നാണ് സംഭവം അറിയിച്ച നാട്ടുകാരോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കൊടുംവേനലില്‍ നഗരവാസികള്‍ ഒരു തുള്ളി വെള്ളത്തിന് വേണ്ടി പരക്കം പായുമ്പോഴാണ് വിദ്യാനഗറില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പത്തു ദിവസത്തോളം വെള്ളം കിട്ടാതെ വലഞ്ഞ കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല, തളങ്കര, പുലിക്കുന്ന് ഭാഗങ്ങളിലെ ജനങ്ങള്‍ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് വളഞ്ഞ് ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചിരുന്നു.
പിന്നീട് ടാങ്കറില്‍ വെള്ളമെത്തിയ അധികൃതര്‍ മോട്ടോറും പൈപ്പും നന്നാക്കിയെങ്കിലും പൈപ്പ് പൊട്ടല്‍ ഇപ്പോഴും പതിവ് സംഭവമായി തുടരുകയാണ്. തങ്ങളുടെ കണ്‍മുന്നില്‍ നടന്ന കാഴ്ച പോലും കണ്ടില്ലെന്ന് പറഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇപ്പോഴും കൈമലര്‍ത്തുകയും ചെയ്യുന്നു.
Keywords: Water authority, Employees, Kasaragod, Natives, Vidya Nagar, Thalangara, Pulikunnu, Office, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.