മൊഗ്രാല്‍ ബണ്ണാത്തംകടവ് എസ്.സി. കോളനിയില്‍ കര്‍ക്കിടകത്തിലും കുടിവെള്ളം കിട്ടാക്കനി
Aug 12, 2014, 18:31 IST
മൊഗ്രാല്‍: (www.kasargodvartha.com 12.08.2014) കോരിച്ചൊരിയുന്ന മഴയത്തും കുടിവെള്ളത്തിനായി പരക്കം പായുകയാണ് മൊഗ്രാല്‍ ബണ്ണാത്തംകടവ് എസ്.സി. കോളിനിയിലെ നിവാസികള്‍. എം.എല്‍.എ. ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച മൂന്ന് കുഴല്‍കിണറുകള്‍ കോളനിയുടെ പരിസരത്തുണ്ടെങ്കിലും ഒന്ന് പോലും പ്രവര്‍ത്തിക്കുന്നില്ല.
നന്നാക്കാന്‍ നടപടി ആവശ്യപ്പെട്ട് കോളനി നിവാസികള്‍ നിരവധി തവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. എട്ട് കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം 25 ഓളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇപ്പോള്‍ വെള്ളത്തിനായി ഇവര്‍ ആശ്രയിക്കുന്നത് സമീപത്തെ വീടുകളിലാണ്. ഇത് വീട്ടമ്മമാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു.
കുടിവെള്ള ക്ഷാമം രൂക്ഷമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കുഴല്‍ കിണര്‍ നന്നാക്കാന്‍ കോളനി നിവാസികള്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പര്‍മാറോട് ഉപയോഗശൂന്യമായി കിടക്കുന്ന കുഴല്‍കിണറുകളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെടുകയും ലിസ്റ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തത് കോളനി നിവാസികളുടെ ശുദ്ധജലത്തിന് തടസമായിരിക്കുകയാണ്.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പെടുത്തി ബണ്ണാത്തംകടവ് എസ്.സി കോളനിയില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം കുമ്പള പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കോളനിയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Also Read:
ഫാഷന്‍ വീക്കിനിടെ റാമ്പിലെത്തിയ ബോളിവുഡ് നടിയെ ഗൗണ്‍ ചതിച്ചു
Keywords: Kasaragod, Mogral, Drinking water, water, Borewell, House-wife, Water authority, Well,
Advertisement: