മഴവെള്ള സംഭരണപദ്ധതി ഉപേക്ഷിച്ചു; ചീമേനി തുറന്ന ജയിലില്‍ ജലക്ഷാമം രൂക്ഷം
Mar 18, 2016, 11:30 IST
ചീമേനി: (www.kasargodvartha.com 18.03.2016) കടുത്ത വേനലില്‍ ചീമേനി തുറന്ന ജയിലിലെ ജലക്ഷാമം രൂക്ഷമായി. പരിഹാരമാകുമായിരുന്ന ഒരു കോടി ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനായി അനുവദിച്ച അഞ്ച് ലക്ഷം രൂപ മറ്റ് പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം.
മഴവെള്ള സംഭരണപദ്ധതിക്കായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നേരത്തെ സമര്‍പ്പിച്ചിരുന്നത്. എട്ട് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത് പിന്നീട് മൂന്ന് ലക്ഷം തിരിച്ചെടുത്തു. ടെന്‍ഡര്‍ വിളിച്ചുവെങ്കിലും കടുത്ത നിബന്ധനകള്‍ കാരണം ആരും മുന്നോട്ട് വന്നില്ല. മഴവെള്ള സംഭരണത്തിനായി 80 മീറ്ററോളം നീളവും 30 മീറ്റര്‍ വീതിയും പത്ത് മീറ്ററിലേറെ ആഴത്തിലും ചെങ്കല്ല് വെട്ടിയെടുത്തിരുന്നു. ഇതില്‍ ശാസ്ത്രീയമായ രീതിയില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് മഴവെള്ളം ശേഖരിക്കാനായിരുന്നു ലക്ഷ്യം. ജലക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതിയാണ് ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ ഉപേക്ഷിച്ചത്. ഇതോടെ ജയിലില്‍ പാതി വഴിയില്‍ ഉപേക്ഷിക്കട്ടെ പദ്ധതികളോടൊപ്പം മഴവെള്ള സംഭരണപദ്ധതിയും സ്ഥാനം പിടിക്കുകയായിരുന്നു.
തടവുകാര്‍ തന്നെ നിര്‍മിച്ച മലിനജല ശുദ്ധീകരണ സംവിധാനവും ജയിലിലുണ്ട്. പ്രതിദിനം 25000 ലിറ്റര്‍ ജലമാണ് ഇതില്‍ നിന്നും ഉപയോഗയോഗ്യമാക്കുന്നത്. ഇത് ഫാമുകള്‍ക്കും കൃഷിക്കുമായി ഉപയോഗിക്കുന്നു. ജലക്ഷാമം പച്ചക്കറി കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. കിണറുകള്‍ക്ക് ആവശ്യമായ മോട്ടോര്‍ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല.
Keywords: Rain, Jail, cheemeni, kasaragod.