പൈപ്പ് മുറിച്ച് വെള്ളം മറിച്ചുവിറ്റു; പ്രതി അറസ്റ്റില്‍
Apr 8, 2018, 10:40 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08.04.2018) തുറമുഖത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പ് മുറിച്ച് വെള്ളം ചോര്‍ത്തി മത്സ്യബന്ധന യാനങ്ങള്‍ക്കു വില്‍പന നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മടക്കര മത്സ്യബന്ധന തുറുഖത്തേക്കുള്ള പൈപ്പ് മുറിച്ചു വന്‍തോതില്‍ ശുദ്ധജലം ഊറ്റി മത്സ്യബന്ധന യാനങ്ങള്‍ക്കു വില്‍ക്കുകയായിരുന്ന തുരുത്തി അങ്ങാടിയിലെ ജമാലുദ്ദീനെ (35)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്.
നെല്ലിക്കാല്‍ ഭഗവതി ക്ഷേത്രം കാവിനടുത്തുള്ള കിണറില്‍ നിന്ന് തുറമുഖത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പ് മുറിച്ചാണ് ജമാലുദ്ദീന്‍ വെള്ളം ചോര്‍ത്തിയത്. മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിനടുത്ത് കല്‍മറ സ്ഥാപിച്ച് പൈപ്പ് മുറിച്ച് രണ്ടു സംഭരണികളില്‍ ജലം ശേഖരിച്ചാണ് ലീറ്ററിന് ഒരു രൂപ നിരക്കില്‍ ജമാലുദ്ദീന്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്തത്.
ദിവസം തോറും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ഇയാള്‍ ഇത്തരത്തില്‍ വില്‍പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഹാര്‍ബര്‍ എഞ്ചിനീയര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണത്തില്‍ വെള്ളം ചോര്‍ത്തുന്നതായി കണ്ടെത്തുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ജമാലുദ്ദീനെ കൈയ്യോടെ പിടികൂടുകയും വെള്ളം ശേഖരിച്ചു വെയ്ക്കുന്ന രണ്ട് സംഭരണി, മോട്ടോര്‍, പൈപ്പ് എന്നിവയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, chandera, Drinking water, Water robbed; Accused arrested
< !- START disable copy paste -->