city-gold-ad-for-blogger
Aster MIMS 10/10/2023

നദീജലം ഇനി പാഴാവില്ല; ജലക്ഷാമം പരിഹരിക്കാന്‍ ജലസംഭരണികള്‍, മഞ്ചേശ്വരം താലൂക്കില്‍ 418 ചെറുകുളങ്ങള്‍ നിര്‍മിക്കും

കാസര്‍കോട്: (www.kasargodvartha.com 04.05.2019) ജില്ലയുടെ ഉത്തരമേഖലയില്‍ ഭീതിതമായ നിലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലക്ഷാമം പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിപുലമായ നദീതട വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തില്‍ മഞ്ചേശ്വരം താലൂക്കിലെ അഞ്ച് നദീ തടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ എന്നീ അഞ്ചു നദികളോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലായി സര്‍ക്കാര്‍, സ്വകാര്യ ഭൂമികളുള്‍പ്പെടെ 418 സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.

ചെറുകുളങ്ങളടക്കം നിരവധി ജലസംഭരണികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. മെയ് 15നകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലാറ്ററൈറ്റ് ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമമാണു നേരിടാറുള്ളത്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. നദീജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ പ്രയോജനപ്പെടുത്തി നദികളില്‍ നിന്നും പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെ വ്യത്യാസത്തില്‍ പുതിയ കൈവഴികളിലൂടെ പുതുതായി നിര്‍മ്മിക്കുന്ന ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുകയാണ് പദ്ധതി.

കുറഞ്ഞത് 7ഃ9ഃ3 ഘനമീറ്റര്‍ അളവിലുള്ള കുഴികളാണ് നിര്‍മ്മിക്കുക. സ്ഥല ലഭ്യതയനുസരിച്ച് കുഴിയുടെ വിസ്തൃതിയും ആഴവും വര്‍ധിപ്പിക്കും. ഷിറിയയില്‍ 179, ഉപ്പളയില്‍ 150, മൊഗ്രാല്‍ 74, മഞ്ചേശ്വരം 4, കുമ്പള 11 എന്നിങ്ങനെയാണ് ജലസംഭരണികള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ സമീപ പ്രദേശങ്ങളിലെ ജലനിരപ്പുയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ മൂന്നു വര്‍ഷം വരെ ജലസംഭരണികളില്‍ വെള്ളം കെട്ടിനില്‍ക്കില്ലെങ്കിലും അഞ്ചു വര്‍ഷം കൊണ്ട് ജലനിരപ്പില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അധികജലം ലഭിക്കുന്ന സ്ഥലങ്ങളില്‍ വീണ്ടും കനാലുകളും കൈവഴികളും നിര്‍മ്മിച്ച് പുതിയ കുളങ്ങളും ജലസംഭരണികളും നിര്‍മ്മിക്കും. ഇതിലൂടെ വരും വര്‍ഷങ്ങളില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 5,000 ചെറുകുളങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കാവശ്യമായ ഫണ്ട് കാസര്‍കോട് വികസന പാക്കേജില്‍ നിന്നാണ് ലഭ്യമാക്കുന്നത്. കൈവഴികളും കുളങ്ങളുമടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ നിര്‍മ്മിതി കേന്ദ്രം മേല്‍നോട്ടം വഹിക്കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍, പദ്ധതിയുടെ നോഡല്‍ ഓഫീസറായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വിഎം അശോക് കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നദീജലം ഇനി പാഴാവില്ല; ജലക്ഷാമം പരിഹരിക്കാന്‍ ജലസംഭരണികള്‍, മഞ്ചേശ്വരം താലൂക്കില്‍ 418 ചെറുകുളങ്ങള്‍ നിര്‍മിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Manjeshwaram, River, Drinking water, water, Water reservoirs to solve water shortages
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL