കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ടാങ്കില്‍ വെള്ളം കയറി; പെട്രോളടിച്ച വാഹനങ്ങള്‍ വഴിക്കായി
Jul 19, 2015, 19:32 IST
കളനാട്: (www.kasargodvartha.com 19/07/2015) കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ടാങ്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പെട്രോളടിച്ച നിരവധി വാഹനങ്ങള്‍ വഴിക്കായി. ഇതേ തുടര്‍ന്ന് പെട്രോളടിച്ച വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പമ്പിലെത്തി ബഹളം സൃഷ്ടിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സംഘര്‍ഷ സാധ്യത ഒഴിവാക്കിയത്. കളനാട് പെട്രോള്‍ പമ്പിലാണ് സംഭവം.
പലവാഹനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാത്ത വിധം എഞ്ചിനുകള്‍ക്ക് തകരാര്‍ സംഭവിച്ചു. ഈ വാഹനങ്ങളെല്ലാം പമ്പ് ഉടമ തന്നെ റിപ്പയര്‍ ചെയ്ത് കൊടുക്കാനും അടിച്ചവര്‍ക്ക് പകരം നല്ല പെട്രോള്‍ അടിച്ചു കൊടുക്കാനും എസ് ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതേ തുടര്‍ന്ന് പ്രശ്‌നം അവസാനിച്ചു. പെട്രോള്‍ പമ്പിലെ ടാങ്കില്‍ കനത്ത മഴയെ തുടര്‍ന്ന് ലീക്കുണ്ടാവുകയും വെള്ളം അകത്തുകടക്കുകയുമായിരുന്നു.

Keywords: Kalanad, Kasaragod, Kerala, Vehicle, Petrol-pump, Kalanad, Clash, Water in petrol tank.
Advertisement:
Advertisement: