നാട് വെന്തുരുകുന്നു; വെള്ളം കിട്ടാക്കനി; 3 ദിവസമായി വാട്ടര്‍ അതോറിറ്റിയുടെ മൂക്കിന്‍തുമ്പത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Mar 30, 2019, 22:40 IST
മാവുങ്കാല്‍: (www.kasargodvartha.com 30.03.2019) വെന്തുരുകുന്ന ചൂടില്‍ കുളങ്ങളും കിണറുകളും വറ്റിവരണ്ട് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ മൂന്ന് ദിവസമായി വാട്ടര്‍ അതോറിറ്റിയുടെ മൂക്കിന്‍തുമ്പത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് കാര്യാലയത്തിന് കീഴിലുള്ള മൂലക്കണ്ടത്ത് ദേശീയ പാതയിലാണ് കുടിവെള്ളം വെറുതെ പാഴാവുകയാണ്.
മൂലക്കണ്ടത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ളത്തിന് വേണ്ടി ജനം നെട്ടോട്ടമോടുകയാണ്. ഈ സമയത്താണ് അധികൃതരുടെ ഉദാസീനത ഒന്നുകൊണ്ടുമാത്രം കുടിവെള്ളം പാഴാവുന്നത്. ജനങ്ങള്‍ ഉപകാരപ്രദമാകേണ്ട കുടിവെള്ളം റോഡിലെ കുഴിയില്‍ തളംകെട്ടി നിന്ന് വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ശല്യമാവുകയാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചളിവെള്ളം യാത്രക്കാരുടെ ദേഹത്തും തൊട്ടടുത്ത കടകളിലേക്കും തെറിച്ച് ബുദ്ധിമുട്ടുണ്ടാകുന്നതായും പരാതിയുണ്ട്.
പൈപ്പ് ലൈന്‍ പൊട്ടിയതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത് തകരാറിലായത് അധികൃതരോട് വിളിച്ചറിയിച്ചിട്ടും നേരിട്ട് ഓഫീസില്‍ ചെന്ന് പറഞ്ഞിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Drinking water, Mavungal, Kasaragod, news, Water authority, Water flowing due to burst pipe in Mavunkal