city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഴല്‍ കിണറില്‍നിന്ന് അഞ്ചുമാസമായി തുടരുന്ന ജലപ്രവാഹം

ഉരുവച്ചാല്‍: (www.kasargodvartha.com 25.09.2016) വീട്ടുകിണറ്റില്‍ നിന്നും കുടിവെള്ളം ലഭിക്കാത്തതിനെതുടര്‍ന്ന് വീട്ടുമുറ്റത്ത് കുഴിച്ച കുഴല്‍കിണറില്‍നിന്ന് ഒഴുകുന്ന ജലപ്രവാഹം അഞ്ചുമാസമായിട്ടും തുടരുന്നു. മാലൂര്‍ പുരളിമല കൂവക്കരയിലെ സി പി ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തെ കുഴല്‍ കിണറില്‍ നിന്നാണ് നിലയ്ക്കാത്ത ജലപ്രവാഹം ഇപ്പോഴും തുടരുന്നത്.

വേനല്‍ചൂടില്‍ കിണറുകളും പുഴകളും വറ്റി വരളുമ്പോള്‍ കഴിഞ്ഞ മെയ് മാസം അവസാനത്തോടെയാണ് കുഴല്‍ കിണര്‍ കുഴിച്ചത്. 120 അടിയോളം താഴ്ചയില്‍ കുഴല്‍ കിണര്‍ കുഴിച്ചതോടെ ശക്തിയായി വെള്ളം പുറത്തേക്ക് ഒഴുകാന്‍തുടങ്ങി. അന്ന് തുടങ്ങിയ വെള്ളത്തിന്റെ ഒഴുക്ക് ഇന്നും തുടരുകയാണ്.

സംഭവമറിഞ്ഞ ജിയോളിജി വകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. ചന്ദ്രശേഖരന്റെ വീടിന് സമീപത്തുള്ള 12 ഓളം വീട്ടുകാര്‍ ഇവിടെ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. അപൂര്‍വ സംഭവമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി ജനങ്ങളാണ് നിത്യവും ജലപ്രവാഹം കാണാന്‍ എത്തുന്നത്.

കുഴല്‍ കിണറില്‍നിന്ന് അഞ്ചുമാസമായി തുടരുന്ന ജലപ്രവാഹം

Keywords : Kanhangad, Kasaragod, Drinking water, Bore well, House, Uruvachal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia