കുടിവെള്ളം കൊള്ളയടിച്ച നിരവധി പേരെ വാട്ടര്‍ അതോറിറ്റിയുടെ ആന്റി തെഫ്റ്റ് സ്‌ക്വാഡ് കുടുക്കി; 1.15 ലക്ഷം രൂപ പിഴയീടാക്കി, റെയ്ഡ് തുടരുമെന്ന് അധികൃതര്‍
Dec 14, 2017, 19:25 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2017) കൃത്രിമം നടത്തി കുടിവെള്ളം കൊള്ളയടിച്ച നിരവധി പേരെ വാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് കുടുക്കി. 1.15 ലക്ഷം രൂപ പിഴയീടാക്കി. കുടിവെള്ള പൈപ്പുകളില്‍ കൃത്രിമം നടത്തിയാണ് വെള്ളം ചോര്‍ത്തി വന്നിരുന്നത്. കാസര്‍കോട് കറന്തക്കാട്ട് നവീകരണം നടക്കുന്ന കെട്ടിടത്തിലേക്ക് കുടിവെള്ളം ചോര്‍ത്തിയതിന് അരലക്ഷം രൂപയാണ് പിഴയീടാക്കിയത്. ഉപ്പളയില്‍ രണ്ടു വീടുകളില്‍ കുടിവെള്ളം ചോര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 10,000, 15,000 രൂപ വീതം പിഴയീടാക്കി.
മഞ്ചേശ്വരം തലപ്പാടി ഭാഗങ്ങളില്‍ മൂന്ന് വീടുകളില്‍ കുടിവെള്ളം ചോര്‍ത്തിയതായി കണ്ടെത്തി. രണ്ടു വീടുകളില്‍ 7,000 രൂപ വീതവും ഒരു വീടിന് 6,000 രൂപയും പിഴയടപ്പിച്ചു. മുന്നാട് ബേഡടുക്കയില്‍ കുടിവെള്ളം മോഷ്ടിച്ച ഒരു വീട്ടില്‍ പരിശോധന തുടരുകയാണ്. കൂടുതല്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ഉള്‍പെടുത്തി സ്‌ക്വാഡ് വിപുലീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. അരുണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
റവന്യൂ, പോലീസ് വിഭാഗങ്ങളുമായി സഹകരിച്ച് സംയുക്ത പരിശോധനയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ കുടിവെള്ളം മോഷ്ടിക്കുന്നവര്‍ക്ക് പിഴയും താക്കീതും മാത്രമാണ് നല്‍കുന്നത്. പിഴയടക്കാതിരിക്കുകയും കുടിവെള്ളം ചോര്‍ത്തുന്നത് ആവര്‍ത്തിക്കുകയും ചെയ്താല്‍ പോലീസില്‍ കേസ് നടപടി സ്വീകരിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ കളനാട് പ്രവാസിയായ ഖത്തര്‍ ബഷീറില്‍ നിന്നും വര്‍ഷങ്ങളായി കുടിവെള്ളം ചോര്‍ത്തിയതിന് ഒരു ലക്ഷം രൂപയുടെ പിഴ ഈടാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Water authority, Raid, Water authority theft squad held Looting of drinking water