വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍: സെബാസ്റ്റിയന്‍ പ്രസിഡന്റ്, വേണുഗോപാല്‍ സെക്രട്ടറി
Dec 10, 2014, 18:40 IST
കാസര്‍ക്കോട്: (www.kasargodvartha.com 10.12.2014) വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രസിഡന്റായി അഡ്വ. ജോസ് സെബാസ്റ്റിയനേയും സെക്രട്ടറിയായി കെ.വി. വേണുഗോപാലിനേയും തെരഞ്ഞെടുത്തു. കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ നടന്ന ജില്ലാ സമ്മാളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികള്‍: വര്‍ക്കിംഗ് പ്രസിഡന്റ്് - വിനോദ് കുമാര്‍ അരമന്ന, വൈ.പ്രസിഡന്റ് - പി.വി. അശോകന്‍, ജോ. സെക്കട്ടറിമാര്‍ - ടി.വി. വിനോദ്കുമാര്‍, കെ.പി. രാഗേഷ്‌കുമാര്‍, ട്രഷറര്‍ കെ.വി. രമേശന്‍, വനിതാ ഫോറം കണ്‍വീനര്‍ ടി. പ്രേമലത, സംസ്ഥാന സമിതി അംഗങ്ങള്‍ പ്രഭാകരന്‍ കരീച്ചേരി, ടി.വി. വിനോദ്കുമാര്‍, ടെക്ക്‌നിക്കല്‍ കമ്മറ്റികണ്‍വീനര്‍ സാമിയന്‍ ഡിസില്‍വ, കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ കെ. രവീന്ദ്രന്‍ നീലീശ്വരം.
19 വര്‍ഷത്തോളമായി പണി പൂര്‍ത്തിയാക്കാതെ കിടക്കുന്ന ബാവിക്കരയിലെ സ്ഥിരം തടയണ നിര്‍മ്മാണ പ്രവര്‍ത്തി വാട്ടര്‍ അതോറിറ്റിക്ക് നല്‍കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1976ല്‍ കാസര്‍കോട് ആരംഭിച്ച ശുദ്ധ ജല വിതരണ പദ്ധതി കാലഹരണപ്പെട്ടിരിക്കുകയാണ്. 20 വര്‍ഷം മാത്രം ഡിസൈന്‍ കാലാവധിയുള്ള ഈ പദ്ധതി പൂര്‍ണമായും നവീകരിച്ചാല്‍ മാത്രമേ കാസര്‍കോട് ജില്ലയിലെ മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാകും. നവീകരണ പദ്ധതിക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ഐ.എന്‍.ടി.യു.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Keywords : Water authority staff association office bearers, INTUC, Kasaragod, Kerala.