വര്‍ഷങ്ങളായി ചെളിക്കുളമായി കിടക്കുന്ന ഒരു റോഡ്; പൊട്ടിയ പൈപ്പ് നന്നാക്കാന്‍ അധികൃതര്‍ക്ക് മടി, ദുരിതത്തിലാകുന്നത് സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍
Jun 7, 2018, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2018) വര്‍ഷങ്ങളായി ചെളിക്കുളമായി കിടക്കുകയാണ് കാസര്‍കോട് മെഡോണ എല്‍ പി സ്‌കൂളിന് സമീപത്തെ റോഡ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയിട്ട് വര്‍ഷമായിട്ടും ഇതുവരെ നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതോടെ ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.
സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ റോഡിന് ഓരം പറ്റിയാണ് നടക്കുന്നത്. ചെളിവെള്ളത്തില്‍ വീണ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുമെന്ന ഭയവും രക്ഷിതാക്കള്‍ക്കുണ്ട്. ഇതിനെതിരെ പല തവണ പരാതി നല്‍കിയെങ്കിലും നന്നാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ റോഡിനെ ഫോര്‍ട്ട് റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടി റോഡ് ചെളിക്കുളമായി മാറിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Road-damage, school, Water authority pipe leakage in road near Madona School
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Road, Road-damage, school, Water authority pipe leakage in road near Madona School
< !- START disable copy paste -->