പെര്‍ഡാല ബാങ്ക് വാച്ച്മാന്റെ കൊല: രണ്ടു പ്രതികളെ വിട്ടയച്ചു
Dec 14, 2012, 21:00 IST
കാസര്‍കോട്: പെര്‍ഡാല സര്‍വീസ് സഹകരണ ബാങ്കിന്റെ രാത്രികാല വാച്ച്മാനായിരുന്ന നീര്‍ചാലിലെ ഡെന്നീസ് ക്രാസ്ത (61) യെ കൊന്ന കേസില്‍ രണ്ടു പ്രതികളെ കോടതി വിട്ടയച്ചു. തമിഴ്‌നാട് തിരുവെള്ളൂര്‍ കരമ്പാക്കത്തെ എന്‍. റബ്ദീന്‍ സലീം (37), പെര്‍ഡാല പള്ളത്തടുക്കയിലെ എന്‍. ഗോപാലകൃഷ്ണ ശര്‍മ (35) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വിട്ടയച്ചത്.
കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. മറ്റു പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് അവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു.
2006 ഒക്ടോബര്‍ ഏഴിനായിരുന്നു ഡെന്നീസ് ക്രാസ്ത കൊല്ലപ്പെട്ടത്. ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയവരെ തടയാന്‍ ചെന്നപ്പോഴാണ് വാച്ചുമാനെ കൊന്നത്. ബദിയഡുക്ക പോലീസാണ് കേസ് അന്വേഷിച്ചത്.

Keywords: Bank, Theft, Court, Accuse, Murder-Case, Police, Badiyadukka, Kasaragod, Kerala.