ശുചീകരണമില്ല; എരിയാലില്‍ ഓവുചാലില്‍ നിന്നും മലിനജലം വീട്ടിലേക്ക്
Apr 23, 2016, 12:30 IST
നവാസ് എരിയാല്‍
എരിയാല്‍: (www.kasargodvartha.com 23.04.2016) എരിയാല്‍ ദേശീയ പാതയ്ക്കരികില്‍ ഓവുചാലില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് മലിനജലം നിറഞ്ഞ് കവിഞ്ഞ് റോഡിലേക്കും സമീപത്തുള്ള വീട്ടിലേക്കും ഒഴുകുന്നു. മലിന ജലം കെട്ടി കിടക്കുന്നതിനാല്‍ പകര്‍ച്ച വ്യാധി ഉള്‍പെടെയുള്ള രോഗങ്ങള്‍ പടരുമെന്ന ഭീതിയിലാണ് സമീപ വാസികള്‍.
ദുര്‍ഗന്ധം പരത്തുന്നതിനാല്‍ നാല്‍നട യാത്രക്കാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സുകളിലെ മലിന ജലം ഓവുചാലിലേക്കാണ് വിടുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വാര്‍ഡ് തല സാനിറ്റേഷന്‍ പ്രവര്‍ത്തനത്തിന് 10,000 രൂപ മാറ്റി വെക്കാറുണ്ടെങ്കിലും ഈ വാര്‍ഡില്‍ അത് ആവശ്യത്തിന് ഉപയോഗിക്കാറില്ല.
Keywords : Eriyal, House, Waste, Kasaragod, Waste water touring on to road.