ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള മലിന ജലം റോഡിലേക്കൊഴുകുന്നു; പകര്‍ച്ചവ്യാധി ഭീതിയില്‍ നാട്ടുകാര്‍, പഞ്ചായത്തില്‍ പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടിയില്ല, ഒരു തവണ നോട്ടീസ് നല്‍കിയെന്ന് പഞ്ചായത്ത് സെക്രട്ടറി
Jun 25, 2019, 21:38 IST
മേല്‍പറമ്പ്: (www.kasargodvartha.com 25.06.2019) ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള മലിന ജലം റോഡിലേക്കൊഴുകുന്നു. ചെമ്മനാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന റോഡിനു സമീപത്ത് സ്ഥിതി ചെയ്യുന്ന ഹന ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പുറത്തേക്കൊഴുകുന്നത്. സമീപത്തെ റോഡിലേക്കും മലിന ജലം ഒഴുകിയെത്തിയതോടെ പകര്‍ച്ചവ്യാധി ഭീതിയിലാണ് നാട്ടുകാര്‍. ഇതുവഴി ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് നാട്ടുകാര്‍ ഒപ്പിട്ട പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. മഴക്കാലം എത്തിയതോടെ ഏതു സമയത്തും ഇവിടെ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. എന്നാല്‍ രണ്ടു മാസം മുമ്പ് പരാതിയുണ്ടായപ്പോള്‍ തന്നെ ക്വാര്‍ട്ടേഴ്‌സ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നതായും പ്രശ്‌നം പരിഹരിച്ചിരുന്നതായുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രശ്‌നം വീണ്ടും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, complaint, Waste water leaked to road side from Quarters
< !- START disable copy paste -->