പട്ടാപ്പകലും മാലിന്യങ്ങള്‍ പുഴയിലേക്ക്; എന്ന് തീരും ചന്ദ്രഗിരിയുടെ ഈ ദുരവസ്ഥ?, മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം
Aug 18, 2019, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2019) നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വാഹനങ്ങളില്‍ മാലിന്യവുമായെത്തി ചന്ദ്രഗിരി പുഴയിലേക്ക് തള്ളുന്നത് പതിവാകുന്നു. മുന്‍കാലങ്ങളില്‍ രാത്രിയും പുലര്‍ച്ചയുമായിരുന്നു മാലിന്യം തള്ളലെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലാണ് പുഴയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് റജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറിലെത്തിയ ഒരാള്‍ മാലിന്യം നിറച്ച കവര്‍ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായത്.
കാറില്‍ നിന്നിറങ്ങി ഒരാള്‍ മാലിന്യം കവര്‍ ചന്ദ്രഗിരിപ്പാലത്തില്‍ നിന്നു പുഴയിലേക്ക് വലിച്ചെറിയുന്നത്, പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയവരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് നവമാധ്യങ്ങളിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. കാറിന്റെ നമ്പര്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ കാസര്‍കോട് സ്വദേശിയായ അഷറഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. അറവുശാലകള്‍, വിവാഹ വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ രാത്രികളില്‍ വാഹനങ്ങളില്‍ കയറ്റി തള്ളുന്നുണ്ട്. ഇതിനു പ്രത്യേക സംഘങ്ങളും ജില്ലയിലുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Chandragiri-river, Waste, Police, Waste into the chandragiri river; The demand for action is strong. < !- START disable copy paste -->