സാമൂഹ്യവിരുദ്ധരുടെ താവളമായി ബസ് സ്റ്റാന്‍ഡ്; മാലിന്യങ്ങളും മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞ് പ്രദേശം, അനക്കമില്ലാതെ അധികൃതര്‍
May 18, 2018, 11:08 IST
ഉപ്പള: (www.kasargodvartha.com 18.05.2018) മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള ബസ് സ്റ്റാന്‍ഡില്‍ മാലിന്യ കൂമ്പാരം. മാലിന്യം നിറഞ്ഞ് പൊതുജനങ്ങള്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും മദ്യകുപ്പികള്‍ നിറഞ്ഞിരിക്കുകയാണ്. രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഈ ബസ് സ്റ്റാന്‍ഡ്.
കേരളത്തിലെയും കര്‍ണാടകയിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഒരു ബസ് സ്‌റ്റോപ്പാണ് ഉപ്പള ബസ് സ്റ്റോപ്പ്. പഞ്ചായത്തിന്റെ അനാസ്ഥയാണ് മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് നാട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും ഇവിടെ മാത്രം ഒഴിച്ചിടുകയാണുണ്ടായത്.
ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയത്തില്‍ നിറയെ മദ്യകുപ്പികള്‍ നിറഞ്ഞതിനാല്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ദിവസം ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ബസ് സ്റ്റാന്‍ഡാണ് ഉപ്പള ബസ് സ്റ്റാന്‍ഡ്. മംഗല്‍പാടി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട് എന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും ജനങ്ങള്‍ക്ക് ദോഷകരമായ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാതെ പഞ്ചായത്ത് അധികാരികള്‍ ഉറക്കത്തിലാണ്.
മംഗല്‍പാടി പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ. അധികാരികള്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Keywords: Kasaragod, Kerala, news, Uppala, wastage-dump, waste, Waste in Uppala Bus stop < !- START disable copy paste -->