ചന്ദ്രഗിരി പുഴയില്‍ വീണ്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നു
Apr 4, 2012, 16:57 IST
കാസര്‍കോട്: ചന്ദ്രഗിരി പുഴയില്‍ വീണ്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നു. ചന്ദ്രഗിരി പുഴ മലീമസമാക്കുന്നതിനെതിരെ നഗരസഭാ അധികൃതരും മറ്റും ജാഗ്രതപാലിച്ചുവരുന്നതിനിടയിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് അറവുമാലിന്യങ്ങളും കോഴി അവശിഷ്ടങ്ങളും, ഹോട്ടലുകളിലെ മാലിന്യങ്ങളും പുഴയില്‍ തള്ളുന്നത്. മാലിന്യങ്ങള്‍ കാക്കയും പരുന്തും കൊത്തിയെടുത്ത് കിണറ്റിലും മറ്റും ഇടുന്നതിനാല്‍ കുടിവെള്ളം എടുക്കാന്‍ പോലുമാവാതെ സമീപവാസികള്‍ വലയുകയാണ്. രാത്രി കാലങ്ങളിലാണ് വാഹനങ്ങള്‍ കൊണ്ടുവന്ന് മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നത്. പുലിക്കുന്ന് ഭാഗത്തുനിന്നാണ് പ്രധാനമായും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. നേരത്തേ ഇത് തടയുന്നതിനായി നഗരസഭാ അധികൃതര്‍ രാത്രികാല പരിശോധന കര്‍ശനമാക്കിയതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നുവെങ്കിലും അധികൃതര്‍ അയഞ്ഞതോടെ വീണ്ടും മാലിന്യകുമ്പാരമായി മാറിയിരിക്കുകയാണ് ചന്ദ്രഗിരിപുഴ.
Keywords: Kasaragod, Chandrigiri river, Waste