മാലിന്യങ്ങളെല്ലാം കൊണ്ടുവന്ന് പുഴയിലും കടലിലും തള്ളുന്നു; ബേക്കല്‍ ഉള്‍പ്പെടെയുള്ള ബീച്ചുകളിലും കടല്‍തീരങ്ങളിലും മാലിന്യങ്ങള്‍ നിറയുന്നു
May 7, 2018, 11:19 IST
ബേക്കല്‍: (www.kasargodvartha.com 07.05.2018) മാലിന്യങ്ങളെല്ലാം കൊണ്ടുവന്ന് പുഴയിലും കടലിലും തള്ളാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കല്‍ ഉള്‍പ്പെടെയുള്ള ബീച്ചുകളിലും കടല്‍തീരങ്ങളിലും മാലിന്യങ്ങള്‍ നിറയുന്നു. കടലിലേക്ക് മനുഷ്യര്‍ തള്ളുന്നതും, സ്വാഭാവികമായി ഉണ്ടാവുന്ന മാലിന്യങ്ങളും പുറന്തള്ളുക എന്നത് കടലിന്റെ പ്രതിഭാസമാണ്. ഇങ്ങനെ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ വിനോദ സഞ്ചാരത്തിന് വന്‍ ഭീഷണിയായി മാറി കൊണ്ടിരിക്കുകയാണ്.
ബേക്കല്‍ കോട്ടയുടെയും ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെയും ഇടയില്‍ വന്‍ മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് അജാനൂര്‍ കടപ്പുറത്ത് വിനോദ സഞ്ചാരികള്‍ തന്നെ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ നീക്കിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പഞ്ചായത്തുകള്‍ തോറും മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് പലരും മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കൂട്ടിലും ചാക്കിലും നിറച്ച് പുഴയിലും കടലിലും തള്ളുന്നത്. പുഴയില്‍ തള്ളുന്ന മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് കടലിലേക്കാണ്. കടല്‍ ഇവയെ തീരത്തേക്ക് പുറന്തള്ളുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കടലില്‍ ഒരു കാരണവശാലും എത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അധികാരികളാണെങ്കിലും ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
മാലിന്യങ്ങള്‍ നിറയുന്നതിനാല്‍ വൃത്തിഹീനമായ ബീച്ചുകളിലെത്താന്‍ വിദേശ വിനോദ സഞ്ചാരികള്‍ മടിക്കുന്നു. ബേക്കലില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ബീച്ചുകളിലെ മാലിന്യം നീക്കുന്നതിനാലാണ് കുറച്ചെങ്കിലും ബീച്ചുകള്‍ വൃത്തിയായി നില്‍ക്കുന്നത്. പത്തോളം ബീച്ചുകള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ആര്‍.ഡി.സി. എന്നാല്‍ മാലിന്യങ്ങള്‍ വലിയ പ്രശ്‌നമായി തീരും. ബേക്കല്‍ ക്രസന്റ് ബീച്ചും ഫിഷിംഗ് ലാന്റുമടക്കമുള്ള സ്ഥലം വൃത്തിയാക്കാന്‍ ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Waste, Bekal, Beach, Sea, River, Waste in Beaches of Kasaragod.